കൊവിഡ് ബാധിച്ചു, തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ് അണുബാധ; 6 മാസമായി അബോധാവസ്ഥയിൽ! ഒടുവിൽ നഴ്‌സ് നീതു മരണത്തിലേയ്ക്ക്

മൂലമറ്റം: ആറുമാസത്തെ ദുരിത ജീവിതത്തിനൊടുവിൽ 26കാരിയായ നീതു ജോസഫ് ലോകത്തോട് വിടപറഞ്ഞു. 26 വയസായിരുന്നു. നഴ്‌സായിരുന്ന നീതു കോവിഡ് ബാധിച്ച് കരിപ്പുഴ ആശുപത്രിയിൽ കഴിയവെ വ്യാഴാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്.

270 കോടി സ്വത്ത്; ശിവാജി ഗണേശന്റെ കുടുംബത്തില്‍ തമ്മിലടി, പ്രഭുവിനെതിരെ കേസ് നല്‍കി സഹോദരിമാര്‍, 82 കോടിയുടെ ശാന്തി തീയ്യേറ്റേഴ്‌സ് പ്രഭു സ്വന്തം മക്കളുടെ പേരിലാക്കിയെന്നും ആരോപണം

ചക്കിക്കാവ് പുത്തൻപുരയ്ക്കൽ കുഞ്ഞുമോ(ജോസഫ്)ന്റെ മകളായ നീതു ഹൈദരാബാദിൽ നഴ്‌സായിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായി. വിദഗ്ധ പരിശോധനയിൽ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ് അണുബാധയേറ്റിരുന്നു. ഇതാണ് നീതുവിനെ അബോധാവസ്ഥയിലേയ്ക്ക് എത്തിച്ചത്.

പിന്നീട്, ഹൈദരാബാദിൽനിന്ന് നാട്ടിൽ എത്തിച്ച നീതുവിനെ ആലുവ രാജഗിരി ആശുപത്രിയിലടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമ്മ: സൂസി, കോട്ടയം ഉള്ളാട്ട് കുടുംബാംഗം. സഹോദരങ്ങൾ: നീനു സിജോ ആന്റണി (പള്ളിത്താഴെ, നരിയങ്ങാനം), നിമ്മി. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് ചക്കിക്കാവ് വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തും.

Exit mobile version