ജോലിക്കായി ആശുപത്രിയിലേയ്ക്ക് പോകുംവഴി വാഹനാപകടം; നഴ്‌സ് അനുവിന് ദാരുണാന്ത്യം

nurse dies | Bignewslive

കൊച്ചി: നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ് ആണ് ദാരുണമായി മരിച്ചത്. 32 വയസായിരുന്നു. ഇന്നു രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ വരുമ്പോള്‍ മാടവന ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം നടന്നത്.

ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവര്‍, സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ട് എടുത്ത നിമിഷം, വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ അനു മരണപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അനുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. മകന്‍ എലന്‍.

Exit mobile version