തൃശ്ശൂരിൽ നിന്ന് ബൈക്കിൽ യാത്ര തിരിച്ച യുവാവ് കാസർകോട് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു; അർജുന്റെ വിയോഗം ബൈക്കിലുള്ള ദേശീയ പര്യടനമെന്ന ആഗ്രഹം ബാക്കിയാക്കി

കാസർകോട്: തൃശ്ശൂരിൽ നിന്ന് ബൈക്കിൽ ദേശീയ പര്യടനത്തിനായി ഇറങ്ങിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കാസർകോട് സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് യുവാവ് കുഴഞ്ഞു വീണ് മരണത്തിന് കീഴടങ്ങിയത്. തൃശൂർ എസ്എൽ പുരത്ത് പി എസ് അർജുൻ ആണ് മരിച്ചത്. 31 വയസായിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ഇനി കൂട്ടി ഡോ. ഗുർപ്രീത് കൗർ; ചടങ്ങിൽ തിളങ്ങി അരവിന്ദ് കെജരിവാൾ

ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിലാണ് അർജുൻ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്ത് മെക്കാനിക്കൽ എൻജിനിയറായ അർജുൻ ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. ബൈക്കിൽ രാജ്യമാകെ യാത്ര ചെയ്യുക എന്നത് അർജുന്റെ സ്വപ്‌നം കൂടിയായിരുന്നു. ഈ ആഗ്രഹം പൂർത്തീകരിക്കാനാവാതെയായിരുന്നു അർജുൻ ലോകത്തോട് വിടപറഞ്ഞത്.

ചൊവ്വാഴ്ചയാണ് ബൈക്കിൽ തൃശൂരിൽ നിന്ന് അർജുൻ യാത്ര തുടങ്ങിയത്. തൃശൂരിൽ നിന്ന് വരുന്ന വഴി കൈ കുഴഞ്ഞതായി അനുഭവപ്പെട്ടു. തുടർന്ന് അർജുൻ തലശേരിയിൽ വെച്ച് ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വൈകീട്ടോടെ സുഹൃത്തായ മോഹനന്റെ വീട്ടിലെത്തി. ആദ്യ ദിവസം മോഹനന്റെ വീട്ടിൽ താമസിച്ച് പിറ്റേ ദിനം യാത്ര തുടരാം എന്നായിരുന്നു പദ്ധതി. എന്നാൽ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞവീഴുകയായിരുന്നു. ചെറുവത്തൂരിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version