അഭയ കേസിലെ പ്രതികൾക്ക് ജാമ്യം; ‘ഇത് പണത്തിന്റെ ഹുങ്ക്, പണം കൈയ്യിലുള്ളവർക്ക് എന്തുമാകാമെന്ന സ്ഥിതിയാണിപ്പോൾ’ അടയ്ക്കാ രാജുവിന്റെ പ്രതികരണം

കൊച്ചി: അഭയ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്ത നടപടി ശരിയായില്ലെന്ന അഭിപ്രായവുമായി കേസിലെ പ്രധാന സാക്ഷി അടയ്ക്കാ രാജു. തന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. എന്നാൽ ഇപ്പോൾ പണത്തിന്റെ ഹുങ്കിൽ അവർക്ക് ജാമ്യം ലഭിച്ചു. പണം കൈയ്യിലുള്ളവർക്ക് എന്തുമാകാമെന്ന സ്ഥിതിയാണിപ്പോൾ ഉള്ളതെന്നും അടയ്ക്കാ രാജു കൂട്ടിച്ചേർത്തു.

പ്രതികളായ മൂന്ന് പേരെയും സംഭവ സ്ഥലത്തുവെച്ച് കണ്ടിരുന്നു. ഇക്കാര്യം കൃത്യമായി ഓർക്കുന്നുണ്ടെന്നും ഇനിയും എവിടെ വേമമെങ്കിലും സത്യം പറയാൻ തയ്യാറാണെന്നും രാജു കൂട്ടിച്ചേർത്തു. അതേസമയം ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പടുവിച്ചത്.

ജെറിന്റെ നല്ലപാതിയായി മഞ്ജരി: അനുഗ്രഹവുമായി സുരേഷ് ഗോപിയും ജി വേണുഗോപാലും

പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് കേസിൽ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം പ്രതികൾ കുറ്റക്കാരാണെന്ന് 2021 ഡിസംബർ 23-നാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി തോമസ് കോട്ടൂരും മൂന്നാം പ്രതി സെഫിയും കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ശിക്ഷിച്ചത്. കേസിൽ 49 സാക്ഷികളെ ഉൾപ്പെടെ വിസ്തരിച്ച ശേഷമായിരുന്നു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത്.

Exit mobile version