‘ഞാൻ വടി എടുത്ത് നല്ല അടി തരും’ ചോറ് ഉണ്ണാൻ വൈകുന്ന തന്റെ ടീച്ചറിനെ ശകാരിച്ച് കുട്ടികുറുമ്പൻ, ഹൃദയം കീഴടക്കി വീഡിയോ

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ വാശിയും കുറുമ്പും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. വീണ്ടും സ്‌കൂൾക്കാലമായതോടെ കുഞ്ഞുങ്ങളുടെ കുറുമ്പും രസകരമായ സംഭവങ്ങളും നിരവധിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

പച്ചക്കറി കൃഷിക്ക് ഒപ്പം നട്ടുനനച്ചത് 17 കഞ്ചാവ് ചെടികൾ; മരുമകൻ അറസ്റ്റിൽ, ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല’ സ്ഥാനം രാജിവെച്ച് ബിജെപി നേതാവായ അമ്മായിയച്ഛൻ

ചോറ് കഴിക്കാൻ നേരം വൈകുന്ന തന്റെ ടീച്ചറിനെ ശകാരിക്കുന്ന കുട്ടിയാണ് വീഡിയോയിലെ താരം. സ്‌കൂളിലെ ക്ളാസ് റൂമിൽ നടക്കുന്ന രസകരമായ സംഭവത്തിന്റെ വീഡിയോയാണ് അത്. വീഡിയോയ്ക്ക് നൽകിയ കുറിപ്പ് ഇങ്ങനെയാണ്.

”കുഞ്ഞുങ്ങളെ ചോറ് കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും തന്റെ പ്രിയ ടീച്ചർ ചോറ് കഴിക്കാതെ ജോലി ചെയ്യുന്നതിൽ സങ്കടത്തോടെ ചോറ് കഴിക്ക്, എന്നിട്ട് ഞാൻ ഇവിടെ നിന്ന് പോയി കഴിഞ്ഞ് എഴുതിയാൽ മതി എന്നും ഇല്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയും എന്നുമൊക്കെ പറയുന്ന കുരുന്ന്…ഇത്രയും പറഞ്ഞിട്ടും വീണ്ടും ചോറ് ഉണ്ണാൻ വൈകുന്ന തന്റെ ടീച്ചറിനോട് ഞാൻ വടി എടുത്ത് നല്ല അടി തരുമെന്നൊക്കെ പറഞ്ഞ് ഏറെ വാത്സ്യലത്തോടെ കരുതുന്ന ഞങ്ങളുടെ പൈതൽ..’

വളരെ പെട്ടെന്നാണ് ഈ വീഡിയോ തരംഗം സൃഷ്ടിച്ചത്. അധ്യാപികയോടുള്ള കുഞ്ഞിന്റെ സ്‌നേഹവും കരുതലുമാണ് ആളുകളുടെ ഹൃദയം കീഴടക്കുന്നത്.

Exit mobile version