ബൈക്ക് റേസിൽ മത്സരിച്ച് മുന്നോട്ടുകുതിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു; വിഴിഞ്ഞത്ത് പൊലിഞ്ഞത് രണ്ട് ജീവൻ

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് അതിദാരുണമായി മരണപ്പെട്ടത്. ബൈക്ക് റേസ് പതിവായി നടക്കുന്ന സ്ഥലമാണ് വിഴിഞ്ഞം മുക്കോല പ്രദേശം.

പ്രഗതി മൈതാന്‍ ഇടനാഴി ഉദ്ഘാടനം : റോഡിലെ വെള്ളക്കുപ്പിയും ചവറും എടുത്ത് മാറ്റി മോഡി, വീഡിയോ

റേസിനിടെ മത്സരിച്ച് മുന്നോട്ടുകുതിച്ച ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൂട്ടിയിടിയിൽ ബൈക്കുകളുടെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ രണ്ട് യുവാക്കളെയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു.

മുക്കോല ബൈപാസിലെ റേസിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിൽ അടുത്തിടെ നാല് ബൈക്കുകൾ പിടിച്ചെടുത്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അപകടകരമായ ബൈക്കോട്ടം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version