പ്രഗതി മൈതാന്‍ ഇടനാഴി ഉദ്ഘാടനം : റോഡിലെ വെള്ളക്കുപ്പിയും ചവറും എടുത്ത് മാറ്റി മോഡി, വീഡിയോ

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാന്‍ സംയോജിത ഇടനാഴി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉദ്ഘാടനത്തിന് ശേഷം ഇടനാഴി നോക്കിക്കാണുന്നതിനിടെ റോഡിലെ ചപ്പുചവറുകള്‍ നീക്കം ചെയ്ത് മുന്നോട്ട് നീങ്ങുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ക്ഷണനേരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

റോഡില്‍ കിടന്ന വെള്ളക്കുപ്പിയും മറ്റ് ചവറുകളും കൈകൊണ്ട് പെറുക്കി മാറ്റിയാണ് മോഡി നടന്ന് നീങ്ങിയത്. സ്വച്ഛ് ഭാരത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്ന പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ അഭിനന്ദനവുമായി എത്തി. ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

Also read : വീട്ടില്‍ തിരിച്ചെത്താന്‍ താമസിച്ചു : അമ്മയുടെ വഴക്ക് പേടിച്ച് കാമുകനെ വിവാഹം ചെയ്ത് 15കാരി

രാവിലെ 10.30നാണ് പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും മോഡി ഉദ്ഘാടനം ചെയ്തത്. 920 കോടിയിലധികം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പ്രധാന തുരങ്കം റിങ് റോഡിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് നിര്‍മാണം. ഗതാഗതക്കുരുക്ക് കുറച്ച് വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയം ലാഭിക്കുകയുമാണ് ലക്ഷ്യം.

Exit mobile version