വീടുവിട്ടിറങ്ങിയ അച്ഛൻ തൂങ്ങി മരിച്ചു; മനംനൊന്ത് മകനും ജീവനൊടുക്കി, കുടുംബത്തിന് ഞെട്ടൽ

കൊച്ചി: കുടുംബത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അച്ഛനും മകനും ജീവനൊടുക്കി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു (60), മകൻ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

അജ്ഞാത നമ്പറില്‍ നിന്നും കൈകള്‍ ബന്ധിച്ച നിലയില്‍ അവശനായ ഭര്‍ത്താവിന്റെ ഫോട്ടോ, പിന്നാലെ ഭാര്യ കേട്ടത് പ്രിയപ്പെട്ടവന്റെ മരണവാര്‍ത്ത

പള്ളിപ്പുറം എട്ടാം വാർഡിൽ ആണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇരുവരുടെയും അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബം. മരിച്ച ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്. വീട്ടിൽ ഏറെ നാളായി അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു.

ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായതായി നാട്ടുകാർ പറയുന്നു.തുടർന്ന് വീടിന് പുറത്തേക്ക് പോയ ബാബു തൂങ്ങി മരിക്കുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകൻ സുഭാഷും ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം മുനമ്പം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കുടുംബ കലഹത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version