അഫ്‌സലിന് ആദരാജ്ഞലി അര്‍പ്പിച്ച് മമ്മൂട്ടി

മൂവാറ്റുപുഴ ടൗണ്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു അഫ്‌സല്‍

കൊച്ചി: തന്റെ ആരാധകനായ അഫ്‌സലിന്റെ അകാല മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വാഹനാപകടത്തിന്റെ രൂപത്തിലാണ് മൂവാറ്റുപുഴ സ്വദേശിയായ അഫ്‌സല്‍ എന്ന 23 കാരന്റെ ജീവന്‍ മരണം കവര്‍ന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അഫ്‌സലിന് ആദരാഞ്ജലികള്‍ ആര്‍പ്പിച്ചത്.

അഫ്‌സലിന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ആദരാജ്ഞലി അര്‍പ്പിച്ചത്. മൂവാറ്റുപുഴ ടൗണ്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു അഫ്‌സല്‍.

Exit mobile version