‘അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തരുതേ… അത് കണ്ടാൽ നാട്ടിലുള്ള എന്റെ അമ്മയ്ക്ക് സങ്കടമാവും’ വലതുകൈ ഒടിഞ്ഞ് തൂങ്ങുന്ന വേദനയിലും അന്യസംസ്ഥാന തൊഴിലാളി നിറകണ്ണുകളോടെ പറഞ്ഞത്

തിരുവനന്തപുരം: ‘അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തരുതേ.. അത് കണ്ടാൽ നാട്ടിലുള്ള എന്റെ അമ്മയ്ക്ക് സങ്കടമാവും’ ഇത് മണ്ണിനടിയിൽ നിന്നും ഏറെ നേരം പണിപ്പെട്ട് പുറത്തെടുത്ത അന്യസംസ്ഥാന തൊഴിലാളിയായ രാഹുലിന്റെ വാക്കുകളാണ്. വലതുകൈ ഒടിഞ്ഞ് തൂങ്ങുന്ന മരണ വേദനയിൽ നിൽക്കുമ്പോഴാണ് രാഹുൽ തന്റെ അമ്മയുടെ സങ്കടത്തെ കുറിച്ച് വ്യാകുലപ്പെട്ടത്.

ഇംഗ്ലീഷിന് 35,കണക്കിന് 36; 10-ാം ക്ലാസ് എന്ന കടമ്പ കടന്നത് തട്ടിക്കൂട്ടിയ മാർക്ക് നേടി! പരീക്ഷാ ഫലം വരാനിരിക്കെ സ്വന്തം മാർക്ക് ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കളക്ടർ തുഷാർ

പനവിളയിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ താത്കാലിക ഷെഡും അടുക്കളയും തകർന്ന് മണ്ണിനടിയിൽ കുടുങ്ങിപ്പോയതായിരുന്നു രാഹുൽ. വേദയിൽ അലറിക്കരയുന്നതിനിടയ്ക്ക് രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ചിലർ എടുത്തിരുന്നു. ഇത് കണ്ടാണ് രാഹുൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന ദൃശ്യങ്ങൾ പകർത്തല്ലേയെന്നും ദൃശ്യങ്ങൾ നാട്ടിലുള്ള അമ്മ കാണുമെന്നും അവർ സങ്കടപ്പെടുമെന്നും ഫയർഫോഴ്‌സ് സംഘത്തോട് രാഹുൽ പറഞ്ഞത്. രാവിലെ 10.30ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഉച്ചയ്ക്ക് 12നാണ് രാഹുലിനെ പണിപ്പെട്ട് പുറത്തെത്തിച്ചത്.

രാഹുലും ഒപ്പമുണ്ടായിരുന്ന ദീപാങ്കറും നിന്നിരുന്ന സ്ഥലത്തെ മണ്ണിടിഞ്ഞ് വൻ താഴ്ചയിലേക്കാണ് പതിച്ചത്. അവർ നേരത്തെ നിന്നിരുന്ന ശേഷിക്കുന്ന ഭാഗത്ത് വലിയ ജനറേറ്റർ ഉൾപ്പെടെയുണ്ടായിരുന്നു. 68 തൊഴിലാളികളാണ് സംഭവ സമയം അവിടെയുണ്ടായിരുന്നത്. ഉപകരണങ്ങൾ ഉപയോഗിച്ചാൽ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയായിരുന്നു. മണ്ണ് ഉൾപ്പെടെ കൈ കൊണ്ടാണ് നീക്കിയത്.

”ഞങ്ങളെത്തുമ്പോൾ രാഹുലിന്റെ അരയ്ക്ക് മുകളിലുള്ള ഭാഗം മാത്രമേ പുറത്തുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്ന ഭാഗം കോൺക്രീറ്റിനും മണ്ണിനും ഉള്ളിലായിരുന്നു. വലതുകൈ ഒടിഞ്ഞ് തൂങ്ങിയ നിലയിൽ വേദനയിൽ പുളയുകയായിരുന്നു അയാൾ. ഒടുവിൽ ഞങ്ങൾക്ക് അയാളെ രക്ഷപ്പെടുത്താൻ പറ്റി ” ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എസ്. ഷെമീറും സഹപ്രവർത്തകരും പറഞ്ഞു.

‘പ്രതിഷേധം… പ്രതിഷേധം’ മുദ്രാവാക്യവുമായി വിമാനത്തിലും എത്തിയ പ്രതിഷേധക്കാരെ തടഞ്ഞ് ഇപി ജയരാജൻ; തല്ലിയെന്ന് പ്രതിഷേധക്കാരും!

പനവിളയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ സമീപത്തെ തൊഴിലാളികളുടെ വിശ്രമമുറിയുടെ ഒരു ഭാഗമാണ് തകർന്ന് കുഴിയിൽ വീണത്. ഫ്‌ളാറ്റിന്റെ പിറകുവശത്ത് നിർമ്മാണ ആവശ്യങ്ങൾക്കായി 40 അടി താഴ്ചയുള്ള കുഴിയെടുത്തിരുന്നു. ഇതിന്റെ ഭിത്തിയോട് ചേർന്നാണ് തൊഴിലാളികൾക്കായി വിശ്രമമുറി നിർമ്മിച്ചിരുന്നത്. തലേ ദിവസത്തെ ശക്തമായ മഴയിൽ ഭിത്തിയുടെ മണ്ണ് ഒലിച്ചിറങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതാവാം മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version