പ്രളയബാധിതര്‍ക്ക് എത്തിച്ച വസ്ത്രങ്ങളുടെ വിതരണം നടന്നില്ല, നല്ലത് നോക്കി നാട്ടുകാര്‍ കൈക്കലാക്കുന്നു; നാട്ടുകാരുടെ കൈയ്യേറ്റം റവന്യു വകുപ്പിന്റെ ലേലം ഇന്ന് നടക്കാനിരിക്കേ..

ചെങ്ങന്നൂര്‍: പ്രളയബാധിതര്‍ക്ക് എത്തിച്ച് മാസങ്ങളായി കെട്ടികിടക്കുന്ന വസ്ത്രങ്ങള്‍ നാട്ടുകാര്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നു. മഴയും വെയിലും കൊണ്ട് മൂന്ന് മാസമായി വസ്ത്രങ്ങള്‍ വഴിയില്‍ കിടക്കുകയാണ്. എന്നാല്‍ റവന്യു വകുപ്പിന്റെ ലേലം ഇന്ന് നടക്കാനിരിക്കേയാണ് പ്രദേശവാസികള്‍ നല്ല വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് കൊണ്ടുപോകുന്നത്.

ചെങ്ങന്നൂര്‍ ഗിരിദീപം ഓഡിറ്റോറിയത്തിന് പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ് വസ്ത്രങ്ങള്‍. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ടാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ കൈക്കലാക്കാന്‍ നാട്ടുകാര്‍ എത്തിയത്.

തലച്ചുമടായും വാഹനം വിളിച്ചുമൊക്കെ വസ്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയത്. ഉള്ളതില്‍ നല്ലത് നോക്കി ചിലര്‍ തെരഞ്ഞെടുത്തപ്പോള്‍ മറ്റ് ചിലരാകട്ടേ ഒന്നും നോക്കാതെ പൊട്ടിക്കാത്ത കെട്ടുകള്‍ മുഴുവനോടെയും എടുത്തുകൊണ്ട് പോയി.

ഉപയോഗിച്ച വസ്ത്രങ്ങളായതിനാലാല്‍ വാങ്ങാന്‍ ആളില്ലെന്നായിരുന്നു തഹസില്‍ദാറിന്റേയും ന്യായീകരണം. നല്ല വസ്ത്രങ്ങളൊക്കെ നാട്ടുകാരുടെ വീട്ടിലെത്തിയതോടെ തഹസില്‍ദാര്‍ ഇന്ന് നടത്തേണ്ട ലേലം പ്രസഹസനമായി. നേരത്തെ വസ്ത്രങ്ങള്‍ വിതരണം ചെയ്യാത്തതിലെ വീഴ്ച്ച ശ്രദ്ധയില്‍പ്പെട്ട ജില്ലാകളക്ടര്‍ ലേലത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Exit mobile version