മൊബൈൽ ഫോണിന് അടിമയായതിനെ തുടർന്ന് ജീവ ജീവനൊടുക്കിയപ്പോൾ ഫോൺ ഉപയോഗം വിലക്കിയതിന്റെ പേരിൽ ജീവൻ കളഞ്ഞ് ശിവാനി; തുടരുന്ന ആത്മഹത്യകൾ

10th class student | Bignewslive

കൊല്ലം: മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം അടിമയായെന്നും മുക്തി നേടാന്‍ സാധിക്കുന്നില്ലെന്നും എഴുതി വെച്ച് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ജീവ തീരാനോവാകുമ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കിയത് ഞെട്ടലുളവാക്കുന്നു. അമിത ഉപയോഗം അടിമയാക്കിയതിനെ തുടര്‍ന്ന് ജീവ ആത്മഹത്യ ചെയ്തുവെങ്കില്‍ ഇവിടെ നേരെ മറിച്ചാണ്. ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിന്റെ പേരിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.

ഉത്തരകാശിയില്‍ തീര്‍ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

കൊല്ലം കോട്ടയ്ക്കകം സ്വദേശികളായ രതീഷ്-സിന്ധു ദമ്പതിമാരുടെ മകൾ ശിവാനിയാണ് വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചത്. 15 വയസായിരുന്നു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. പത്താംക്ലാസ് വിദ്യാർഥിനിയായ ശിവാനി പാട്ട് പാടി മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്യുന്നത് പതിവായിരുന്നു. എന്നാൽ സ്‌കൂൾ തുറന്നതോടെ വീട്ടുകാർ മൊബൈൽ ഫോണിന്റെ ഉപയോഗം വിലക്കി.

ഫോണിന് അടിമപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ജീവ

ഇതിനുശേഷം പെൺകുട്ടി നിരാശയിലായിരുന്നു. കഴിഞ്ഞദിവസം വിദേശത്തുള്ള അച്ഛൻ വിളിച്ചപ്പോഴും ശിവാനി ഇക്കാര്യം പറഞ്ഞിരുന്നു. മൊബൈൽ ഫോൺ നൽകണമെന്നും പാട്ട് റെക്കോഡ് ചെയ്യണമെന്നുമായിരുന്നു കുട്ടി അച്ഛനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കഴിഞ്ഞദിവസം അമ്മ വീണ്ടും മൊബൈൽഫോൺ നൽകി. എന്നാൽ അല്പസമയത്തിന് ശേഷം ഇത് തിരികെവാങ്ങി വെയ്ക്കുകയും ചെയ്തു. പിന്നാലെ ശിവാനി മനംനൊന്ത് ജനൽ കമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കൊല്ലം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version