‘തൂപ്പുജോലി ചെയ്യുന്നതുകൊണ്ട് ഒരു വിഷമവും ഇല്ല, മോശം ജോലിയുമല്ല’ 23 വർഷം ടീച്ചറായിരുന്ന ഉഷാകുമാരി പറയുന്നു

Usha Kumari | Bignewslive

തിരുവനന്തപുരം: ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ അനിശ്ചിതത്വത്തിലായത് 344 പേരാണ്. അതിൽ ചർച്ചയായത് തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരിയുടെ അവസ്ഥയായിരുന്ന. നീണ്ട 23 വർഷത്തെ അധ്യാപനത്തിന് ശേഷം തൂപ്പുകാരിയായി നിയമനം വന്നതോടെയാണ് ഉഷാകുമാരി ചർച്ചയായത്.

‘എല്ലാ പള്ളികളിലും ശിവലിംഗം തേടുന്ന പ്രവണത ശരിയല്ല’ : മോഹന്‍ ഭാഗവത്

പേരൂർക്കട ഹയർ സെക്കൻഡറി സ്‌കൂളിലാണ് സ്വീപ്പറായി നിയമനം കിട്ടിയത്. ഇപ്പോൾ തൂപ്പുജോലി ചെയ്യുന്നതുകൊണ്ട് ഒരു വിഷമവും ഇല്ലെന്നും വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി പ്രതീക്ഷിച്ചിരുന്നുവെന്നും ഉഷാകുമാരി പ്രതികരിച്ചു. നിലവിൽ തങ്ങളുടെ സർവീസനുസരിച്ച് പെൻഷന്റെ സാഹചര്യമില്ലെന്നും അത് മാത്രാണ് ഇപ്പോൾ സർക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും അവർ വ്യക്തമാക്കി.

ആറു വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോഴാണ് സർക്കാർ ഉഷാകുമാരിയെ പുതിയ ജോലിക്കുനിയോഗിച്ചത്. എന്നാൽ മുഴുവൻ പെൻഷന് 20 വർഷത്തെ സർവീസ് വേണം. അതേസമയം അധ്യാപികയിൽനിന്നു തൂപ്പുകാരിയിലേക്കു മാറിയെങ്കിലും ഉഷാകുമാരിയുടെ ശമ്പളത്തിൽ നേരിയ വർധനയുണ്ടാകും.

ഉഷാകുമാരിയുടെ വാക്കുകൾ;

ഞാൻ എന്റെ സ്‌കൂളിൽ ഇതൊക്കെ ചെയ്തിരുന്നയാളാണ്. എന്നാലും എല്ലാരും ചോദിക്കുമ്പോ ഒരു വിഷമം ഉണ്ട്. എന്നാൽ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി ലഭിക്കുമെന്ന് പറഞ്ഞപ്പോൾ കുറച്ചുകൂടി ഉയർന്ന തസ്തിക പ്രതീക്ഷിച്ചിരുന്നു.

ഇതുവരെ ഏകാധ്യപക സ്‌കൂളിലായതുകൊണ്ട് കാര്യമായി ഒന്നും സമ്പാദ്യമില്ല. പലപ്പോഴും സ്വന്തം കയ്യിൽ നിന്നെടുത്തായിരുന്നു കാര്യങ്ങൾ നടത്തിയിരുന്നത്. അതിൽ ഈ ജോലിയോടെ മാറ്റം ഉണ്ടായാൽ നല്ലതാണ്. ‘വിദ്യാഭ്യാസ നിയമം അനുസരിച്ച് കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ ഏകാധ്യപക വിദ്യാലയങ്ങൾ നിർത്തലാക്കിയത്. നിലവിൽ കേരളത്തിൽ 272 സ്‌കൂളുകൾ ഉണ്ടായിരുന്നു. അതിൽ 342 അധ്യാപകരെ അടുത്ത സ്‌കൂളുകളിലേക്ക് നിയമിക്കുകയായിരുന്നു. ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നായാരുന്നു ഞങ്ങളുടെ ആവശ്യം.

എന്നാൽ അതിനുള്ള സാഹചര്യമില്ലെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നൽകുമെന്ന് അറിയിച്ചിരുന്നു. അത് എങ്ങനെ സ്വീപ്പർ തസ്തകയിലേക്കെത്തിയെന്നത് അറിയില്ല.

Exit mobile version