തൃക്കാക്കര ആർക്കൊപ്പം..? ഇന്നറിയാം… വോട്ടെണ്ണൽ ആരംഭിച്ചു ആദ്യഫലസൂചനകൾ 8.30 മുതൽ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ നടത്തുന്നത്. രാവിലെ 7.30-ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു.

‘ഞാനൊരു ദളിത് നേതാവാണ്, ആർക്കും ബഹുമാനമില്ല’ ബിജെപിയിൽ നിന്ന് രാജിവെയ്ക്കുന്നതായി പത്മശ്രീ പുരസ്‌കാര ജേതാവ് ഭാഗീരഥി ദേവി

ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്. 12 റൗണ്ട് ആണ് മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ വേണ്ടത്. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടിൽ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ഒന്നു മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണും.

തുടർന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകൾ എണ്ണും. ഇത്തരത്തിൽ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

Exit mobile version