ഏത് രാജ്യത്തേയ്ക്ക് കടന്നാലും തിരിച്ചെത്തിച്ചിരിക്കും, നിയമത്തിന്റെ കണ്ണുവെട്ടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും; വിജയ് ബാബുവിന് പോലീസിന് മുന്നറിയിപ്പ്

film industry | Bignewslive

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുന്നറിയിപ്പുമായി കേരളാ പോലീസ്.

ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ലെന്നും നിയമത്തെ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച്. നാഗരാജു മുന്നറിയിപ്പ് നൽകി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെണ്ടമേളം കാണാനെത്തി; റോഡിലെ ആൾക്കൂട്ടം കണ്ട് അരികിലെത്തി നോക്കിയപ്പോൾ കണ്ടത് ജീവനറ്റു കിടക്കുന്ന സ്വന്തം പിതാവിനെയും മകനെയും! അലറിവിളിച്ച് നവ്യ, ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസിറക്കാനാണ് പോലീസ് ശ്രമം നടത്തുന്നത്. നേരത്തെ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കാൻ ബ്ലൂ കോർണർ നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, വിജയ് ബാബു ഇപ്പോൾ ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നതായാണ് സൂചന. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ പൊലീസ് വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

മെയ് 19ന് പാസ്പോർട്ട് ഓഫീസർക്ക് മുമ്പിൽ ഹാജരാകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും താരമിപ്പോഴും വിദേശത്ത് തന്നെ തുടരുകയാണ്. ബിസിനസ് ആവശ്യങ്ങൾക്കായി താൻ വിദേശത്താണെന്നും മെയ് 24ന് മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നുമാണ് വിജയ് ബാബു അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ തയ്യാറല്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിനെ തിരിച്ചെത്തിക്കാൻ റെഡ് കോർണര് നോട്ടീസിനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവുന്നത്.

Exit mobile version