ചൈനീസ് മോതിരങ്ങള്‍ സ്ഥിരം’പണി’യാകുന്നു: പ്രത്യേക യന്ത്രം തന്നെ വാങ്ങി അഗ്‌നി രക്ഷാസേന

രാമനാട്ടുകര: മോതിരങ്ങള്‍ വിരലില്‍ കുരുങ്ങുന്ന സംഭവം സാധാരണമായിരിക്കുകയാണ്. ഇതോടെ അഗ്‌നി രക്ഷാസേനയ്ക്ക് മോതിരം മുറിയ്ക്കുന്നത് ദിനചര്യയുമായിരിക്കുകയാണ്. മോതിരം മുറിയ്ക്കാനുള്ള പ്രത്യേക യന്ത്രം തന്നെ വാങ്ങിയിരിക്കുകയാണ് മീഞ്ചന്തയിലെ അഗ്‌നി രക്ഷാസേന.

കഴിഞ്ഞ ദിവസം വാഴൂര്‍ സ്വദേശി സുധയുടെ മകന്‍ ഹിവാനി, കൊണ്ടോട്ടി മേലങ്ങാടി മുസ്തഫയുടെ മകന്‍ മുഹമ്മദ് സന്‍ഫാന്‍ എന്നിവരുടെ വിരലില്‍ കുടുങ്ങിയ മോതിരങ്ങള്‍ മീഞ്ചന്ത അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു.

വെളിച്ചെണ്ണയും സോപ്പും ഉള്‍പ്പെടെ ഉപയോഗിച്ച് മോതിരം ഊരാനാണ് ആദ്യം എല്ലാവരും ശ്രമിക്കുക. പിന്നീട് തട്ടാന്‍മാരെയും ചിലപ്പോള്‍ ആശുപത്രിയിലും സമീപിക്കും. അപ്പോഴേക്കും വിരലുകള്‍ നീര് വന്ന് വീര്‍ക്കും. ഇത്തരം സാഹചര്യങ്ങളിലാണ് അഗ്‌നി രക്ഷാ സേനയെ സമീപിക്കുക.

Read Also: സിദ്ധാര്‍ത്ഥ് ഇന്ന് ബിരുദധാരി! പത്താംക്ലാസ്സ് പാസ് ആകുമെന്ന് കരുതാതിരുന്ന ഓട്ടിസ്റ്റിക് ആയ മകന്റെ വിജയ യാത്ര പങ്കുവച്ച് മുരളി തുമ്മാരുക്കുടി

തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് മോതിരങ്ങളാണ് കൂടുതലും വിരലുകളില്‍ കുടുങ്ങുന്നത്. അപകട സാധ്യതയുള്ള മോതിരങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കരുതെന്നും അഗ്‌നിസുരക്ഷാ സേന അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version