വനിതാ മതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസും സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണം; ജി സുധാകരന്‍

ജനുവരി ഒന്നിനാണ് നവോഥാന മൂല്യങ്ങള്‍ വിളിച്ചോതി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കുക

കോഴിക്കോട്: വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസും സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. എന്‍എസ്എസ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണെന്നും മന്നത്തടക്കം അതാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിന് ശേഷം രാഷ്ട്രീയ ദ്രുവീകരണമല്ല, സാംസ്‌കാരിക ദ്രുവീകരണമാണ് ഉണ്ടാവുകയെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

ജനുവരി ഒന്നിനാണ് നവോഥാന മൂല്യങ്ങള്‍ വിളിച്ചോതി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കുക. ഇതിന്റെ ശീര്‍ഷക ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Exit mobile version