ബാങ്കുവിളി; വാദ്യമേളങ്ങൾ നിശ്ചലമാക്കി സപ്താഹ ഘോഷയാത്ര, പള്ളിയിലേയ്ക്ക് നോക്കി തൊഴുകൈയ്യോടെ നടന്നുനീങ്ങി ഭക്തരും, കരുനാഗപ്പള്ളിയിൽ നിന്നും മനസ് നിറയ്ക്കുന്നൊരു വീഡിയോ

utsavam | Bignewslive

കൊല്ലം: പള്ളിയിൽനിന്ന് ബാങ്കുവിളി കേട്ടപ്പോൾ ഉയർന്നു കേട്ട വാദ്യമേളങ്ങൾ നിശ്ചലമാക്കി തൊഴുകൈയ്യോടെ നടന്നുനീങ്ങുന്ന ഭക്തരുടെ സപ്താഹ ഘോഷയാത്രയാണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. വെറ്റമുക്ക് മസ്ജിദ് തഖ്വയിൽ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നുവന്നത്.

പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം വാദ്യമേളങ്ങള്‍ നിശ്ചലമാക്കി. ചില ഭക്തര്‍ പള്ളിയിലേക്ക് നോക്കി തൊഴുകൈയ്യോടെ നടന്നുനീങ്ങി. ട്രോള്‍ കരുനാഗപ്പള്ളിയിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതയ്ക്ക് മണ്ണൊരുക്കാന്‍ ആര് ശ്രമിച്ചാലും ഈ നാട്ടിലെ സ്‌നേഹവും സൗഹൃദവും തല്ലിക്കെടുത്താന്‍ കഴിയില്ലെന്ന് അരക്കെട്ടുറപ്പിക്കുന്ന മനോഹര കാഴ്ച.

രാത്രി 12 വരെ സ്വിഗി ഡെലിവറി ഗേള്‍! ‘ഇത്ര പഠിച്ചിട്ട് നിനക്ക് നാണമില്ലേ ഡെലിവറി ജോലി ചെയ്യാന്‍’; മോശം പറയുന്നവരോട് നില പറയുന്നു

നോമ്പ് 30 പൂർത്തിയാക്കി പരസ്പര സ്‌നേഹ ബഹുമാനത്തോടെ സൗഹാർദ്ദത്തിന്റെ സന്ദേശം പകർന്ന് നൽകുന്ന ഇത്തരം മനുഷ്യരുള്ള നാട്ടിൽ ആർക്കാണ് വർഗീയത ചിന്തിക്കാൻ കഴിയുകയെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഗ്രൂപ്പിൽ എത്തിയത്. ഏവർക്കും ഈദ് ആശംസകളും നേരുന്നുണ്ട്.

Exit mobile version