ഉദ്ഘാടനത്തിന് കൃത്യസമയത്ത് എത്താൻ ഗതാഗതക്കുരുക്ക് തടസമായി; കാറുപേക്ഷിച്ച് ഓട്ടോയിലെത്തി സുരേഷ് ഗോപി, അമ്പരന്ന് സംഘാടകരും

Actor Suresh Gopi | Bignewslive

ഉദ്ഘാടനത്തിന് കൃത്യസമയത്ത് എത്താൻ ഗതാഗതക്കുരുക്ക് തടസമായതോടെ കാറുപേക്ഷിച്ച് ഓട്ടോയിലെത്തിയ നടൻ സുരേഷ് ഗോപിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. താരത്തിന്റെ വരവ് കണ്ട് അമ്പരന്ന അവസ്ഥയിലാണ് സംഘാടകരും. കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന വി.എച്ച്.പി സ്വാഭിമാൻ നിധി ഉദ്ഘാടന പരിപാടിയിലാണ് താരം അപ്രതീക്ഷിത വരവ് നടത്തിയത്.

നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാനായാണ് നടൻ സ്വന്തം കാർ ഉപേക്ഷിച്ച് ഓട്ടോയുടെ സഹായം തേടിയത്. കലൂരിൽ നിന്നാണ് താരം ഓട്ടോ പിടിച്ചത്. മൂന്ന് മണിക്കായിരുന്നു ഇവിടുത്തെ പരിപാടി ആരംഭിക്കാനിരുന്നത്. എന്നാൽ ഈ സമയം ‘അമ്മ’യുടെ വേദിയിലായിരുന്നു താരം. ഇവിടെ നിന്ന് നാലു മണിയോടെ ഇറങ്ങിയപ്പോഴാണ് റോഡിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് അറിഞ്ഞത്.

ലാന്‍ഡിങ്ങിനിടെ ആകാശച്ചുഴിയില്‍പ്പെട്ട് സ്‌പൈസ് ജെറ്റ്‌ വിമാനം : പതിനേഴോളം പേര്‍ക്ക് പരിക്ക്

അമ്മയുടെ വേദിയിൽ നിന്ന് പുറത്തിറങ്ങിയ താരത്തെ മാധ്യമങ്ങൾ വളഞ്ഞു. ഇതോടെ താരം ആദ്യം വേറെയൊരു കാറിൽ സ്ഥലത്തുനിന്നും പുറപ്പെട്ടു. പിന്നീടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊണ്ട് ഉദ്ഘാടന വേദിയിലേക്ക് സമയത്തെത്താനായി ഓട്ടോയെ താരം ആശ്രയിച്ചത്. കാറിലെത്തുന്ന താരത്തെ സ്വീകരിക്കാൻ നിന്ന സംഘാടകരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ച് കൊണ്ട് സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയത്.

Exit mobile version