ഭാര്യയുമായുള്ള പിണക്കം പരിഹരിക്കാൻ എത്തി; ബന്ധുവിനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്; അറസ്റ്റ്

കരിക്കോട് : അകന്നുകഴിയുന്ന ഭാര്യയുമായുള്ള പിണക്കം പരിഹരിക്കാനായി മധ്യസ്ഥനായി എത്തിയ ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. പ്രതിയെ കിളികൊല്ലൂർ പോലീസ് പിടികൂടി. ചാത്തിനാംകുളം വലിയപള്ളിക്കുസമീപം പള്ളിതെക്കതിൽ വീട്ടിൽ അജീസാ(30)ണ് പിടിയിലായത്.

ഇയാളുടെ ഭാര്യയുടെ ബന്ധുവായ അലിക്കാണ് പരിക്കേറ്റത്. അലിയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ സൽമാൻ, ഇവരുടെ പിതാവിന്റെ സഹോദരൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

തലയ്ക്കു വെട്ടേറ്റ അലിയെയും മറ്റുള്ളവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ- അമേരിക്കക്കാരി റോസ് മേരിയുമായി സൗഹൃദം, പിറന്നാൾ സമ്മാനത്തിനായി അടിച്ചുമാറ്റിയത് 1.6 കോടി രൂപ; ഒടുവിൽ പോലീസ് പിടിച്ചപ്പോൾ കള്ളി ‘കള്ളനായി’

കിളികൊല്ലൂർ ഇൻസ്പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അനീഷ്, താഹകോയ, എഎസ്‌ഐമാരായ എൻ സുനിൽ, ഡെൽഫിൻ ബോണിഫേസ്, സിപിഒമാരായ സാജ്, സാജൻ എന്നിവരടങ്ങിയ സംഘമാണ് കൊല്ലം ജില്ലാ ആശുപത്രിക്കു സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്.

Exit mobile version