കണ്ടക്ടറില്ലാതെ ബസ്; യാത്രക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ, പക്ഷേ ഓട്ടം തുടങ്ങി നാലാം നാൾ നിലച്ചു! തടയിട്ടത് മോട്ടോർ വാഹനവകുപ്പ്, ‘കണ്ടക്ടറില്ലാതെ ഓടേണ്ട’

ബസുകൂലി പിരിച്ചെടുക്കാൻ കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് പിടിവീണു. ഓട്ടം തുടങ്ങി നാലാം നാൾ ആണ് നിയമലംഘനം ചൂണ്ടിക്കാണിച്ച് മോട്ടോർവാഹന വകുപ്പ് സർവീസിന് തടസം നിന്നത്. കണ്ടക്ടറില്ലാതെ ഓടാനാവില്ലെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. കേരള മോട്ടോർ വാഹനനിയമം 219 അനുസരിച്ച് നിർബന്ധമായും ബസിൽ കണ്ടക്ടർ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാർക്ക് ടിക്കറ്റ് നൽകണമെന്നും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എൻ. തങ്കരാജ് പറഞ്ഞു.

66 പേര്‍ കൊല്ലപ്പെട്ട വിമാന ദുരന്തത്തിന് വഴി വച്ചത് പൈലറ്റിന്റെ സിഗരറ്റ് വലി : അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

33 ലക്ഷംരൂപ ചെലവിട്ട് പുറത്തിറക്കിയ ബസ് വെറുതെ നിർത്താനാകില്ല. എങ്ങിനെയെങ്കിലും കണ്ടക്ടറെ കണ്ടുപിടിച്ച് കഴിയുന്നതുംവേഗം ഓട്ടം പുനരാരംഭിക്കുമെന്ന് തോമസ് മാത്യു പറഞ്ഞു. ഇപ്പോൾ കണ്ടക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാത്യു. സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാൻ നടത്തിയ പരീക്ഷണം ഞൊടിയിടയിൽ വൈറലായെങ്കിലും അധികൃതരുടെ നിർദേശം മാനിച്ച് ബസ്സോട്ടം നിർത്തി.

Motor Vehicle Department | Bignews Live

ഡീസലിന്റെ തീവില കണക്കിലെടുത്ത് പ്രകൃതിവാതകം ഇന്ധനമാക്കിയിട്ടായിരുന്നു ബസിന്റെ ഓട്ടം. വടക്കഞ്ചേരിയിൽനിന്ന് നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂർവരെയും തിരിച്ചുമായിരുന്നു റൂട്ട്. ഞായറാഴ്ചയാണ് സർവീസ് ആരംഭിച്ചത്. യാത്രക്കാരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ യാത്രക്കൂലിയിടുന്നതായിരുന്നു ബസിലെ രീതി. ഗൂഗിൾ പേ സംവിധാനവും ഒരുക്കിയിരുന്നു.

Exit mobile version