ഡ്രൈവർ മൂത്രമൊഴിക്കാനിറങ്ങി; ലോറിയും എടുത്ത് മാനസിക വെല്ലുവിളിയുള്ളയാൾ പോയി, കൊടകര വിട്ട ലോറി പിന്നീട് പാഞ്ഞത് തലങ്ങും വിലങ്ങും! ഒടുവിൽ

കൊരട്ടി: നിർത്തിയിട്ട ലോറി തട്ടിയെടുത്ത് അപകടരമായി ഓടിച്ച് മാനസിക വെല്ലുവിളി നേരിടുന്നയാൾ. ദീർഘദൂര ഓട്ടത്തിനിടെ മൂത്രമൊഴിക്കാനായാണ് ഡ്രൈവർ പാലിയേക്കര ഭാഗത്ത് ലോറി ഒതുക്കിയത്. താക്കോൽ എടുത്തിരുന്നില്ല. ഇതാണ് വിനയായത്. ഡ്രൈവർ ഇറങ്ങിയ ഉടനെ ഇയാൾ ലോറിയിൽ കയറുകയും ഇയാൾ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. അപ്പോഴും ലോറിയിലെ മറ്റൊരു ഡ്രൈവർ ഇതിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

എതിർദിശയിൽ വന്ന ട്രക്കിൽ ഇടിച്ചു; ടേബിള്‍ ടെന്നീസ് താരം വിശ്വയ്ക്ക് ദാരുണ മരണം

ശേഷം, പിന്നാലെ വന്ന വാഹനത്തിലുള്ളവർ വിവരം നൽകിയതനുസരിച്ച് പോലീസ് കൊരട്ടിയിൽ വെച്ച് ലോറി തടഞ്ഞു. ഇതിനു ശേഷമാണ് ലോറിയിൽ ഉറക്കത്തിലായിരുന്ന ഡ്രൈവർ ഉണർന്നത്. ഡൽഹിയിൽനിന്ന് ലോഡുമായി വരുകയായിരുന്നു ലോറി. ഞായറാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു ഈ സംഭവ വികാസങ്ങൾ അരങ്ങേറിയത്.

മാനസികവെല്ലുവിളി നേരിടുന്നയാൾ മധ്യപ്രദേശ് സ്വദേശിയാണ്. ഇയാൾ നാട്ടിൽ വാഹനങ്ങൾ ഓടിക്കാറുള്ളതായി ബന്ധുക്കൾ പറയുന്നു. എറണാകുളത്തുള്ള ബന്ധുവിന്റെ അടുത്തേക്ക് വന്നതാണ് ഇയാൾ. കൊടകര വരെ ഇയാൾ കുഴപ്പമില്ലാതെ വാഹനം ഓടിച്ചു. എന്നാൽ, അതിനുശേഷം വാഹനം തലങ്ങും വിലങ്ങും ഓടിക്കുകയായിരുന്നു.

പുലർച്ചെയായതിനാൽ അധികം വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഇതാണ് വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കാതിരുന്നത്. മുരിങ്ങൂർ മുതൽ പിന്നാലെ വന്ന ബസിനെ മറികടക്കാൻ അനുവദിച്ചില്ല. ഡ്രൈവിങ്ങിൽ പ്രശ്നം തോന്നിയ ബസ് ഡ്രൈവറും ലോറി നിർത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ യഥാർത്ഥ ഡ്രൈവർ ലോറി നഷ്ടപ്പെട്ട കാര്യം പുതുക്കാട് പോലീസിൽ അറിയിച്ചു. പിന്നിലുണ്ടായിരുന്ന ബസിലുള്ളവർ കൊരട്ടി സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു.

സ്വര്‍ണ്ണാഭരണം വേണമെന്ന് ഭാര്യ വാശി പിടിച്ചു: സ്വന്തം കാറിന് തീക്കൊളുത്തി ഇന്‍ഷൂറന്‍സ് തുക തട്ടാന്‍ ശ്രമം; ബിജെപി നേതാവിനെ കുരുക്കി സിസിടിവി

തുടർന്ന് പോലീസ് മറ്റൊരു വഴിയിലൂടെയെത്തി ലോറി തടഞ്ഞു. ഈ ബഹളത്തിനിടയിലാണ് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ ഉണർന്നത്. മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് ചോദ്യംചെയ്യലിൽ മനസ്സിലായി. സംഭവത്തിൽ പരാതിയില്ലെന്ന് ലോറി ഡ്രൈവർ പറഞ്ഞു.

Exit mobile version