‘നഷ്ടപരിഹാരം പോരെ..? വേണ്ട… നിങ്ങൾക്ക് വണ്ടി വേണോ..?’ കളക്ടർ ജാഫർ മാലിക്കിന്റെ ഒറ്റ ചോദ്യം; നിമിഷങ്ങൾക്കുള്ളിൽ കളക്ടറേറ്റിലെ ഇടിച്ചുതകർന്ന മതിൽകെട്ടി വാഹന ഉടമ

കാക്കനാട്: ”നിങ്ങളുടെ വണ്ടി പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ ഞാൻ പറയുന്നത് ചെയ്യണം. അല്ലെങ്കിൽ, ഇത് ഇവിടെത്തന്നെ കിടക്കും…’ കഴിഞ്ഞ ദിവസം കളക്ടറേറ്റിന്റെ മതിൽതകർത്ത വാഹനത്തിന്റെ ഉടമയ്ക്ക് ജില്ലാ കളക്ടർ ജാഫർ മാലിക്ക് നൽകിയ മുന്നറിയിപ്പ് ഇപ്രകാരമായിരുന്നു. താൻ നഷ്ടപരിഹാരം തന്നാൽ പോരെ എന്ന് അറിയിച്ചിട്ടും കളക്ടർ വഴങ്ങിയില്ല, നിങ്ങളുടെ നേതൃത്വത്തിൽ തന്നെ മതിൽ കെട്ടണമെന്ന് കളക്ടർ ഉറച്ച സ്വരത്തിൽ പറഞ്ഞു.

പ്രണയത്തിന്റെ പേരില്‍ 16 വര്‍ഷം വീടിനുള്ളില്‍ തളച്ചു വച്ചു… വഞ്ചിച്ചു: അവിടം വിട്ടു ഇറങ്ങിയതിന് ശേഷം അവര്‍ ചവിട്ടിയത് വിജയത്തിന്റെ പടികള്‍ മാത്രം

ഈ മുന്നറിയിപ്പിന് പിന്നാലെ പണിക്കാരെ തേടിപ്പിടിച്ച് നിമിഷങ്ങൾക്കുള്ളിൽ മതിൽകെട്ടി നേരെയാക്കി. ചൊവ്വാഴ്ചയാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രെയിലർ ലോറി ഇടിച്ച് കളക്ടറേറ്റ് മതിൽ തകർന്നത്. സീപോർട്ട്-എയർപോർട്ട് റോഡിൽനിന്ന് കളക്ടറേറ്റ് വളപ്പിലേക്ക് ഫിറ്റ്‌നസ് പരിശോധനയ്ക്കായി കയറ്റുമ്പോഴായിരുന്നു സംഭവം. വണ്ടിയുടെ പിൻഭാഗം ഇടിച്ച് മതിലിന് വിള്ളൽ വീണു. ഗേറ്റ് സ്ഥാപിച്ചിരുന്ന തുണിന് സ്ഥാനചലനം സംഭവിച്ചു.

ഈ ഭാഗത്തെ മതിൽ വാഹനമിടിച്ച് തകരുന്നതും നന്നാക്കുന്നതും നിത്യസംഭവം കൂടിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനം ഇടിക്കാതിരിക്കാൻ വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിച്ച് ഗേറ്റ് പുതിയ മാതൃകയിൽ തീർത്ത മതിലാണ് ലോറി ഇടിച്ച് വീണ്ടും തകർന്നത്. സംഭവം എ.ഡി.എം എസ്. ഷാജഹാൻ കളക്ടറെ അറിയിച്ചതോടെ തകർന്ന മതിൽ പൊളിച്ച് നന്നാക്കിയശേഷം വാഹനം വിട്ടുകൊടുത്താൽ മതിയെന്ന് കളക്ടർ നിർദേശിച്ചു.

ഇതോടെ ടെസ്റ്റിനായി എത്തിയ വാഹനം മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തകർന്നഭാഗത്തെ കളക്ടറേറ്റ് മതിൽ പൊതുമരാമത്ത് കെട്ടിടവിഭാഗം നിർമിച്ചുവരുമ്പോൾ മാസങ്ങളെടുക്കും. ഇതു മനസ്സിലാക്കിയാണ് അധികൃതർ വാഹന ഉടമയെക്കൊണ്ട് മതിൽ കെട്ടിപ്പിച്ചത്.

Exit mobile version