നിയന്ത്രണങ്ങള്‍ ലംഘിച്ചു..! നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ; പോലീസിന് നേരെ വ്യാപക കല്ലേറ്

sabarimala issue nilakkal fight

നിലയ്ക്കല്‍: നിയന്ത്രണങ്ങള്‍ ലംഘിച്ച് ശബരിമല വിഷയത്തിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. നിലയ്ക്കലില്‍ പ്രതിഷേധക്കാരെ പോലീസ് ലാത്തിവീശി ഓടിച്ചു. തുടര്‍ന്ന് പോലീസിന് നേരെ വ്യാപക കല്ലേറുണ്ടായി. നാല് മണിക്കൂറായി പ്രദേശത്ത് വ്യാപക അക്രമം നടത്തിയ പോലീസ് ലാത്തിവീശിയതോടെ പ്രതിഷേധക്കാര്‍ വനത്തിലൂടെ ഓടി. പിന്നീട് വനത്തില്‍ മറഞ്ഞിരുന്നാണ് പോലീസിനേ നേരെ കല്ലെറിഞ്ഞത്.

വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം പ്രതിഷേധക്കാര്‍ വാഹനത്തില്‍ നിന്നിറക്കി മര്‍ദ്ദിക്കുന്ന സ്ഥിതിയിലേക്ക് സംഘര്‍ഷം നീണ്ടിരുന്നു. എന്നാല്‍ പോലീസ് നിലയ്ക്കലില്‍ കുറവായിരുന്നതിനാല്‍ അവര്‍ നടപടികള്‍ക്ക് മുതിര്‍ന്നില്ല.

എന്നാല്‍ മൂന്നുമണിയോടെ കൂടുതല്‍ പോലീസ് സേന എത്തിയതോടെ പ്രതിഷേധക്കാര്‍ക്കെതിരേ നടപടി തുടങ്ങുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version