ബസിനുള്ളില്‍ തിരക്ക്, മുകളില്‍ കയറി സീറ്റ് ഉറപ്പിച്ച് യാത്രക്കാര്‍; ടിക്കറ്റെടുത്ത് കണ്ടക്ടറും

പാലക്കാട്: അപകടകരമാം വിധത്തില്‍ തമിഴ്‌നാട്ടില്‍ ബസ്സിന് പുറത്തിരുന്നും ആളുകള്‍ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ അതുപോലെ നമ്മുടെ നാട്ടിലും ബസിനു മുകളില്‍ കയറി ഇരിക്കുന്ന യാത്രക്കാരും അവര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറുടെയും വീഡിയോയാണ് വൈറലാകുന്നത്.

ബസിനുള്ളില്‍ തിരക്കേറിയതോടെയാണ് ഒരു സംഘം ബസിനു മുകളിലെ കാരിയറില്‍ സീറ്റ് ഉറപ്പിച്ചത്. അതേസമയം പിന്മാറാന്‍ കണ്ടക്ടറും തയ്യാറായില്ല. പിന്നാലെ കയറിയെത്തി എല്ലാവര്‍ക്കും ടിക്കറ്റും ഉറപ്പാക്കി.

പാലക്കാടാണ് വൈറല്‍ വീഡിയോയുടെ ഉറവിടം. നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് സ്വകാര്യ ബസില്‍ മുകളില്‍ സീറ്റുറപ്പിച്ചത്. സമീപത്തുനിന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ടക്ടര്‍ മുകളില്‍ നിന്നു ടിക്കറ്റ് നല്‍കുന്നതിനിടെ ബസ് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. വന്‍ അപകടസാധ്യതയാണ് ഭാഗ്യം കൊണ്ട് ഒഴിവായതെന്ന് സോഷ്യല്‍ ലോകം പറയുന്നു.

Exit mobile version