ആചാര ലംഘനം നടത്താന്‍ വീണ്ടുമെത്തിയാല്‍ അറസ്റ്റ്; മനീതിക്കെതിരെ നിലപാട് കടുപ്പിച്ച് എന്‍ഐഎ

ഞായറാഴ്ച പമ്പയിലെത്തിയ 11അംഗ മനിതി സംഘത്തിന്റെ നീക്കങ്ങള്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

ശബരിമല: ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ വീണ്ടും എത്തിയാല്‍ അറസ്റ്റെന്ന നിലപാട് കടുപ്പിച്ച് എന്‍ഐഎ. തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനീതി സംഘാംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഞായറാഴ്ച പമ്പയിലെത്തിയ 11അംഗ മനീതി സംഘത്തിന്റെ നീക്കങ്ങള്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇവരുടെ മുദ്രാവാക്യങ്ങളുമെല്ലാം സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര ഇന്റലിജന്‍സ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് എന്‍ഐഎ തമിഴ്‌നാട് ഘടകം കേസ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് ഇവര്‍ സ്വന്തമായി കെട്ടു നിറച്ച് അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. വന്നതില്‍ പിന്നെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ശബരിമലയിലെ പ്രതിഷേധങ്ങള്‍ മാനിച്ച് ഇവരോട് പോലീസ് തിരികെ പോകുവാന്‍ പറയുകയായിരുന്നു.

Exit mobile version