ദേ കിടക്കണൂ… വെള്ളത്തില്‍; സേവ് ഡേറ്റ് ഷൂട്ടിനിടെ നവവരനും വധുവും നിലതെറ്റി പുഴയില്‍ വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവാഹത്തിന് മുന്‍പുള്ള സേവ് ദ ഡേറ്റ് വീഡിയോകളും വിവാഹ വീഡിയോകളും വ്യത്യസ്തമാക്കാനാണ് യുവാക്കള്‍ ശ്രദ്ധിക്കുന്നത്. വ്യത്യസ്തത തേടി പോകുന്നതിനി
ടെ അപകടത്തിലും ചാടാറുണ്ട് പലരും. അത്തരത്തിലും വീഡിയോകള്‍ വൈറലാകാറുണ്ട്. അങ്ങനെ ഒരു അബദ്ധത്തിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

സേവ് ദി ഡേറ്റിനായി യുവതിയെ എടുത്തുയര്‍ത്തുന്നതിനിടയില്‍ യുവാവ് വെള്ളത്തില്‍ മുങ്ങി താഴുന്നതാണ് വീഡിയോയില്‍. പെട്ടന്ന് പുഴയിലേക്ക് ഇരുവരും മറിയുകയായിരുന്നു. വെള്ളത്തിലേക്ക് മറിയുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരക്കുകയാണ് യുവതിയും.

രണ്ട് പേര്‍ക്കും നീന്തല്‍ വശമില്ലെന്നാണ് സൂചന. സാമാന്യം താഴ്ചയുള്ള സ്ഥലമാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇതാരാണെന്നന്നും എവിടെയാണെന്നും വ്യക്തതയില്ല.

ഫേസ്ബുക്കില്‍ മണവാളന്‍ മീഡിയ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. വീഡിയോ എടുക്കുന്നവരും അത് ചിത്രീകരിക്കുന്നവരും മുന്‍കരുതലുകള്‍ ഇല്ലാതെ ഇറങ്ങി തിരിക്കരുതെന്നാണ് ഈ വീഡിയോ നല്‍കുന്ന സൂചന.

2020ല്‍ ഒരു പ്രീ-വെഡിങ് ഫോട്ടോഷൂട്ടില്‍ വരനും വധുവും മരണപ്പെട്ടിരുന്നു. ദാരുണമായ അപകടത്തില്‍, കാവേരി നദിയില്‍ കുട്ടവള്ളം മറിഞ്ഞ് ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബര്‍ 22നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തലക്കാടിന് സമീപം ഇരുവരും ഫോട്ടോഷൂട്ടിന് വേണ്ടി നദിയിലേക്കിറങ്ങിയതിന് ശേഷമാണ് അപകടമുണ്ടായത്.

Exit mobile version