‘അനിയത്തിപ്രാവിന്’ 25 വര്‍ഷം: സുധിയോടൊപ്പം താരമായ ‘ചുവപ്പ് സ്‌പ്ലെന്‍ഡര്‍’ ഇനി ചാക്കോച്ചന് സ്വന്തം

സുധിയായി ചാക്കോച്ചന്‍ മലയാള സിനിമാപ്രേമികളുടെ മനസ്സിലേക്ക് കടന്നു വന്നിട്ട്
രണ്ടരപതിറ്റാണ്ട് തികയുകയാണ്. 1997 മാര്‍ച്ച് 26നായിരുന്നു ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്യുന്നത്.

കുഞ്ചാക്കോ ബോബന്‍, ശാലിനി, ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ എന്നീ 3 താരോദയങ്ങളാണ് 1997 മാര്‍ച്ച് 26ന് സംഭവിച്ചത്. കുഞ്ചാക്കോ ബോബനും ശാലിനിയ്ക്കുമൊപ്പം യുവാക്കളുടെ മനസ്സിലേക്ക് ഒരാള്‍ കൂടെ കൂടിയിരുന്നു. ഹീറോ ഹോണ്ട ചുവപ്പ് സ്‌പ്ലെന്‍ഡര്‍ ബൈക്ക്.

സിനിമയിലെ ആദ്യ സീന്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ ഓടിച്ച സ്‌പ്ലെന്‍ഡര്‍ ബൈക്ക് അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. തന്റെ ആദ്യ സ്‌ക്രീന്‍ പ്രവേശനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്‌പ്ലെന്‍ഡര്‍ കാല്‍നൂറ്റാണ്ടിനു ശേഷം കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. നാളെ ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുകയാണ്.

‘ആലപ്പുഴയിലെ ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് ഒരുപാട് അന്വേഷണങ്ങള്‍ക്കു ശേഷമാണ് അറിഞ്ഞത്. ഷോറൂം ഉടമ കമാല്‍ എം.മാക്കിയിലുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണ് വാങ്ങിയത്’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Exit mobile version