കൊച്ചിയിലെ ടാറ്റൂ കലാകാരൻ സുജീഷിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി, ഇത്തവണ വെളിപ്പെടുത്തി രംഗത്തെത്തിയത് വിദേശ വനിത

tattoo artist Sujesh | Bignewslive

കൊച്ചി: ലൈംഗികാതിക്രമ കേസിൽ കൊച്ചിയിൽ അറസ്റ്റിലായ ടാറ്റൂ കലാകാരൻ സുജീഷിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. ഇത്തവണ പരാതി നൽകി രംഗത്തെത്തിയിരിക്കുന്നത് വിദേശ വനിതയാണ്. കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് പരാതി നൽകിയത്. ഇടപ്പള്ളിയിലെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽവച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി.

ചെ ഗുവേരയെ വെടിവെച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ അന്തരിച്ചു

ഇത് സംബന്ധിച്ച ഇവർ പോലീസ് കമ്മിഷണർക്ക് പരാതി നൽകി. ഈ മാസം അഞ്ചിനാണ് ലൈംഗിക പീഡനക്കേസിൽ സുജീഷ് അറസ്റ്റിലായത്. സുജീഷിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊച്ചി ഇടപ്പള്ളിയിലെ ഇൻക്‌ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷിനെതിരെ യുവതികളുടെ പരാതിയിൽ പാലാരിവട്ടം, ചേരാനെല്ലൂർ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.

തുടർന്ന് ഒളിവിൽ പോയ സുജീഷിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പരാതി നൽകിയ പെൺകുട്ടികളുടെ ശരീരത്തിൽ ടാറ്റൂ ചെയ്‌തെന്ന കാര്യം സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന ഉറച്ചനിലപാടിലാണ് പ്രതി. ഈ വേളയിലാണ് വിദേശ വനിത കൂടി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version