ഉണ്ണിയേശു പിറന്ന സന്തോഷത്തില്‍ ആടിത്തകര്‍ത്ത് മാതാവ്: വ്യത്യസ്ത മാതാവിന്റെ വീഡിയോ വൈറല്‍

കോതമംഗലം: ക്രിസ്തുമസ് കരോളുകളിലെ പ്രധാന കാഴ്ചയാണ് ഉണ്ണിയേശുവിനെ കയ്യില്‍ ഏന്തി ഇരിക്കുന്ന മാതാവ്. എന്നാല്‍, ആ പതിവുകാഴ്ചയെ തിരുത്തിയിരിക്കുകയാണ് ഉണ്ണിയേശു പിറന്ന സന്തോഷത്തില്‍ ഡാന്‍സ് ചെയ്യുന്ന മാതാവാണ് ഇത്തവണത്തെ വേറിട്ട കാഴ്ച.

വ്യത്യസ്ത മാതാവിനെ അവതരിപ്പിച്ചിരിക്കുന്നത് കോതമംഗലത്തുനിന്നുള്ള കരോള്‍ സംഘമാണ്. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുന്ന മാതാവിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

നെല്ലിമറ്റത്തെ ക്രിസ്തുമസ് ആഘോഷത്തില്‍ നിന്നാണ് വ്യത്യസ്തമായ ഈ കരോള്‍ കാഴ്ച. നേരത്തെ, സിനിമ ഗാനങ്ങളില്‍ നിന്ന് കടം കൊണ്ട് കരോള്‍ ഗാനങ്ങള്‍ ഹിറ്റായി മാറിയിരുന്നു. നരന്‍ എന്ന ചിത്രത്തിലെ ‘വേല്‍മുരുക’ എന്ന ഗാനത്തെ കരോള്‍ ഗാനമാക്കി മാറ്റി അവതരിപ്പിച്ചത് സാമൂഹ്യമാധ്യമങ്ങള്‍ തരംഗമായിരുന്നു.

Exit mobile version