ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഏഴുവയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം; ശിവപ്രിയയുടെ മുഖം കടിച്ചു കീറി, ചുണ്ടും കടിച്ചുപൊളിച്ച നിലയിൽ

Stray dog attack | Bignewslive

മുതുകുളം: ആറാട്ടുപുഴയിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ ഏഴുവയസുകാരിയെ തെരുവുനായ കടിച്ചു കീറി. കൂടാതെ മറ്റൊരാൾക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. രാമഞ്ചേരി അയ്യത്തുവീട്ടിൽ സുനീഷാനിന്റെ മകൾ ശിവപ്രിയ (ഏഴ്), പൊരിയന്റെ പറമ്പിൽ ധനപാലൻ (49) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ശിവപ്രിയയുടെ മുഖത്താണാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖവും ചുണ്ടും നായ കടിച്ചുകീറിയിട്ടുണ്ട്.

‘റഷ്യൻ ടാങ്കുകളെ തടയാൻ ഒരേയൊരു വഴി പാലം തകർക്കണം’ ദൗത്യം ഏറ്റെടുത്ത്‌ യുക്രൈൻ സൈനികൻ, പാലത്തിനൊപ്പം സൈനികനും പൊട്ടിത്തെറിച്ചു! വീരമൃത്യു

ശിവപ്രിയയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. വീടിനു സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന ധനപാലന്റെ തുടയിലാണ് നായ കടിച്ചത്. തുടർന്ന് നടന്നുപോകുകയായിരുന്ന ശിവപ്രിയയുടെ മുഖത്തും ചുണ്ടിനും കടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടിയെ നായയുടെ ആക്രമത്തിൽ നിന്നും രക്ഷിച്ചത്. ധനപാലനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

ആറാട്ടുപുഴയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞമാസവും ഏഴോളംപേരെ നായ ആക്രമിച്ചിരുന്നു. രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണിക്കൽ, കള്ളിക്കാട് ഭാഗങ്ങളിലാണ് തെരുവുനായ്ക്കൾ ഭീഷണിയുയർത്തുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കളെ പേടിച്ചു മുറ്റത്തേക്കിറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

Exit mobile version