പിറന്നാളാഘോഷിക്കാനെത്തിയ സംഘം അപകടത്തിൽപ്പെട്ടു; എട്ടംഗ സംഘത്തിലെ ഒരു പെൺകുട്ടിയെ ജലാശയത്തിൽ കാണാതായി, അന്വേഷണം

Anjuruli Dam | Bignewslive

ഇടുക്കി: പിറന്നാളാഘോഷിക്കാനായി എത്തിയ സംഘം ഇടുക്കിയിൽ അപകടത്തിൽ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘമാണ് വിനോദ യാത്രയ്ക്ക് എത്തിയത്.

മരണത്തിന് തൊട്ട് മുമ്പ് ജീവിതം മുഴുവന്‍ ഒറ്റ ഫ്‌ളാഷില്‍ മനസ്സില്‍ മിന്നി മറയുമെന്ന് പുതിയ കണ്ടെത്തല്‍

സംഘത്തിൽ ഏഴ് പെൺകുട്ടികളും ഒരു പെൺകുട്ടിയുടെ പിതാവുമാണ് ഉണ്ടായിരുന്നത്. ജലാശയത്തിൽ ഇറങ്ങിയ ഏഴ് പെൺകുട്ടികളും അപകടത്തിൽ പെടുകയായിരുന്നു. ഇവരിൽ ആറ് പേരെ സമീപവാസികൾ രക്ഷപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഒരു പെൺകുട്ടിയെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല, പെൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വിജനമായ പ്രദേശമായത് കൊണ്ട് ഫയർഫോഴ്‌സ് സംഘത്തിന് എത്തിപ്പെടാനും പ്രയാസം നേരിടുന്നുണ്ട്.

Exit mobile version