വിവരം കൂടുംന്തോറും കാക്കി പാന്റ് നീളം കുറയും, ശേഷം ‘കാക്കി നിക്കര്‍’! ടിപി സെന്‍കുമാറിനെ ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

ഇതോടെ സെന്‍കുമാറിന്റെ ആര്‍എസ്എസ് ബന്ധം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.

ടിപി സെന്‍കുമാറിനെ ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ അഭിപ്രായ പ്രകടനമാണ് ടിപി സെന്‍കുമാര്‍ ട്രോളുകള്‍ക്ക് ഇരയായത്. ചാനല്‍ ചര്‍ച്ചക്കിടെ തനിയ്ക്ക് വിവരം വെച്ചപ്പോഴാണ് ബിജെപി സേവാഭാരതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. ആ പരാമര്‍ശത്തെ ആ നിമിഷത്തില്‍ തന്നെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം തിരിച്ചടിച്ചിരുന്നു.

ഈ കേരളം താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നത് ആലോചിച്ച് പോവുകയാണെന്നായിരുന്നു സെന്‍കുമാറിന് റഹീം നല്‍കിയ മറുപടി.

ഇതോടെ സെന്‍കുമാറിന്റെ ആര്‍എസ്എസ് ബന്ധം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. വിവരം വെച്ചപ്പോള്‍, തന്റെ കാക്കി പാന്റിന്റെ നീളം കുറയ്ക്കുന്ന പ്രമുഖനായും തൊപ്പി ഊരി കാവിക്കുറിയിട്ട ആളായും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രചരിക്കുന്നുണ്ട്. വിവരം കൂടുന്തോറും കാക്കി പാന്റിന്റെ നീളം കുറയുമെന്നും പറയുന്ന നിരവധി ട്രോളുകളാണ് ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Exit mobile version