6 മാസത്തിനുള്ളില്‍ പലയിടത്ത് നിന്നും തട്ടിയത് 15 ലക്ഷം രൂപ; തുക ചെലവഴിച്ചത് ചെരുപ്പുകള്‍ വാങ്ങാന്‍! പോലീസ് കണ്ടെടുത്തത് 400 ജോഡി ചെരുപ്പ്

പാലാ: ആറ് മാസത്തിനുള്ളില്‍ പലയിടത്തും നിന്നുമായി വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) തട്ടിയത് 15 ലക്ഷത്തിലധികം രൂപ. തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. സംഭവത്തില്‍ ബെന്നിയെ പോലീസ് അറസ്റ്റ് ചെയ്തു.

കാവി നിറം കണ്ണിന് കുളിര്‍മ്മയേകുന്നത്! മുസ്ലീമിന്റെ നിറമല്ല പച്ച: മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തട്ടിപ്പിലൂടെ കിട്ടുന്ന തുക ഇയാള്‍ ചെരിപ്പുകള്‍ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മുചികിത്സയ്ക്കുമായാണ് ചെവഴിച്ചിരുന്നത്. കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍നിന്ന് രസീത് കുറ്റികളും 400 ജോഡി ചെരിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

ആറ് മാസമായി പാലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളില്‍നിന്ന് ഇയാള്‍ തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാമെന്നുപറഞ്ഞ് മുന്‍കൂര്‍ തുക കൈപ്പറ്റിയിരുന്നു. പറഞ്ഞ സമയത്തിനുള്ളില്‍ സാധനങ്ങള്‍ നല്‍കിയില്ല. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചതും കബളിക്കപ്പെട്ടുവെന്നും മനസിലായത്.

2000 രൂപവരെയാണ് ഇയാള്‍ മുന്‍കൂറായി വാങ്ങിയിരുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കൂടുതലും ഇയാള്‍ കയറിയിറങ്ങിയത്. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ, വനിതാ പോലീസാണ് പാലായിലേക്ക് വിളിച്ചുവരുത്തിയത്. സമാനരീതിയിലുള്ള തട്ടിപ്പിന് ഇയാള്‍ക്കെതിരേ വിവിധയിടങ്ങളില്‍ കേസുണ്ട്. ആറുമാസം മുമ്പാണ് ജയിലില്‍നിന്ന് ഇറങ്ങിയത്.

Exit mobile version