‘നോക്കാനാളില്ല, കിടന്ന കിടപ്പ്.. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ വെള്ളം മാത്രം കുടിച്ച് ഈ അമ്മ’ മകനെ വിളിച്ചപ്പോൾ അനാഥാലയത്തിലാക്കാൻ മറുപടി! അമ്പരന്ന് പോലീസ്

നോക്കാനാളില്ലാത്തതിന്റെ പേരിൽ വെള്ളം മാത്രം കുടിച്ച് ജീവിക്കുകയാണ് നെടുങ്കണ്ടം തോവാളപ്പടി കിഴക്കേമുറിയിൽ 68കാരിയായ ഭാരതിയമ്മ. ഭക്ഷണം കഴിക്കാത്തതിനു പിന്നലുമുണ്ട് ഭാരതിയമ്മയ്ക്ക് കാരണം. ഭക്ഷണം കഴിച്ചാൽ ശുചിമുറിയിലേയ്ക്ക് പോകേണ്ടി വരും. കിടന്ന കിടപ്പിൽ അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കുടിച്ച് വിശപ്പടക്കുന്നത്.

ഖുറാന്‍ കത്തിച്ചെന്നാരോപണം : പാകിസ്താനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ഒരു വീഴ്ചയിൽ നടുവിന് പൊട്ടലുണ്ടായി എല്ലുകൾ അകന്ന് പോയി. അന്ന് മുതലാണ് ഭാരതിയമ്മ കിടപ്പിലായത്. കിടപ്പിലായതോടെ ശരീരം മുഴുവനും വ്രണമായി. വ്രണം ബാധിച്ച് ശരീരത്തിൽ വലിയ സുഷിരം വരെ രൂപപ്പെട്ടത്. അനങ്ങാൻ പോലും പറ്റാത്ത നിലയെത്തി. സ്ഥിതി ഗുരുതരമായതോടെ പഞ്ചായത്ത് മെംബർ വിജിമോൾ വിജയൻ, പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ.വി.കെ. പ്രശാന്ത് എന്നിവരെത്തി മുറിവിൽ മരുന്നുവച്ച് ശുശ്രൂഷിച്ചു.

അടിയന്തര വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടർ നിർദേശവും നൽകി. ഭാരതിയമ്മയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഒരു മകനും 2 പെൺമക്കളും. പെൺമക്കളിൽ ഒരാൾ കാൻസർ രോഗിയും മറ്റൊരാളുടെ മക്കൾക്ക് അസുഖമായതിനാൽ അമ്മയെ നോക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതോടെ സംഭവത്തിൽ പോലീസും ഇടപ്പെട്ടു. ഭാരതിയമ്മയുടെ മകനെ സ്റ്റേഷനിൽ വിളിച്ചു അമ്മയെ നോക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലഭിച്ച മറുപടി പോലീസിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

അനാഥാലയത്തിൽ ആക്കാനായിരുന്നു ആ മകന്റെ മറുപടി. പോലീസ് കർശന നിർദേശം നൽകിയിട്ടും ഭാരതിയമ്മയെ നോക്കാനാളില്ല. തൊട്ടടുത്തുള്ളവരാണു ഇപ്പോൾ ഭാരതിയമ്മയെ നോക്കാൻ എത്തുന്നത്. ഭാരതിയമ്മയുടെ ഭർത്താവ് കുട്ടപ്പൻ 2 വർഷം മുൻപാണ് മരിച്ചത്. വീണ് പരുക്കേൽക്കുന്നതിനു മുൻപു വരെ തൊഴിലുറപ്പിൽ ജോലി ചെയ്തായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. മകന് 2 ഏക്കർ സ്ഥലം കുട്ടപ്പൻ വീതം നൽകിയിരുന്നു. തൂക്കുപാലം രാമക്കൽമേട് റോഡിൽ തോവാളപ്പടിയിൽ 7 സെന്റ് സ്ഥലത്ത് ഇഎംഎസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഭാരതിയമ്മ താമസിക്കുന്നത്. ഈ സ്ഥലം നൽകണമെന്നായിരുന്നു മകന്റെ ആവശ്യം. എന്നാൽ പെൺമക്കളുടെ അവസ്ഥ മോശമായതിനാൽ ഭാരതിയമ്മ സ്ഥലം അവരുടെ പേരിൽ എഴുതി നൽകി. ഇതുകൊണ്ടാണ് ഈ അവസ്ഥയായിട്ടും മകൻ മുഖംതിരിച്ചത്.

Exit mobile version