‘കമന്റ് പറയാൻ ആർക്കും പറ്റും; കരസേനയുടെ മാത്രം കഴിവല്ല, ആ രക്ഷാപ്രവർത്തനത്തിന് ഭാഗമായത് പോലീസും നാട്ടുകാരും എൻഡിആർഎഫ് അംഗങ്ങളും’ ലഫ്. കേണൽ ഹേമന്ത് രാജ്

Lf. colonel hemanth raj | Bignewslive

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ അകപ്പെട്ടുപോയ ബാബുവിനെ രക്ഷിക്കാൻ സാധിച്ചത് കരസേനയുടെ മാത്രം വിജയമല്ല കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്ന് ലഫ്. കേണൽ ഹേമന്ത് രാജ്. ടീമിൽ പോലീസുകാരും നാട്ടുകാരും എൻ.ഡി.ആർ.എഫ് അംഗങ്ങളും ഉണ്ടായിരുന്നു, ഇതെല്ലാം രക്ഷാപ്രവർത്തനത്തെ വിജയത്തിലെത്തിച്ചുവെന്ന് ഹേമന്ത് കൂട്ടിച്ചേർത്തു.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സേനയെ നേരത്തെ അറിയിച്ചിരുന്നെങ്കിൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായങ്ങളുയരുന്നുണ്ട്. സേനയെ അറിയിച്ചപ്പോൾ കാര്യങ്ങൾ വൈകിപ്പോയി എന്നും വിമർശനം ഉയർന്നിരുന്നു. ഈ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബുവിനെ രക്ഷിച്ചത് ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 2018 ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനും ഹേമന്ത് മുന്നിലുണ്ടായിരുന്നു.

ഹേമന്ദ് രാജ് പറയുന്നു;

‘ടീമിൽ എന്റെ കൂടെ എൻ.ഡി.ആർ.എഫിലെ എട്ട് പേരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ നാല് പേരും പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ആറ് പേരും നാട്ടുകാരായ നാല് പേരുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ എന്നെ സ്വീകരിച്ചത് പാലക്കാട് ജില്ലാ കലക്ടറും എസ്.പിയുമായിരുന്നു. അവിടെയൊരു ഫുൾ സപ്പോർട്ടുണ്ടായിരുന്നു, എല്ലാ രീതിയിലും, എല്ലാ ഭാഗത്തുനിന്നും.

ഇത് ഒറ്റയ്ക്ക് ചെയ്തൊരു ഓപ്പറേഷനല്ല. ഞങ്ങൾ ആകെ ഒറ്റക്ക് ചെയ്തത് ആ സ്പെസിഫിക് സ്‌കിൽഡ് ആക്ഷൻസ് മാത്രമായിരിക്കും. കാരണം ഇത് ഞങ്ങൾക്ക് മാത്രമുള്ളൊരു സ്പെഷ്യാലിറ്റിയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു നോർമൽ ഡെയ്ലി ആക്റ്റിവിറ്റിയാണ്. വേറെ ഒരു ഡിപ്പാർട്ട്മെന്റിനും അത് അവരുടെ ചാർട്ടർ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്ന കാര്യങ്ങളല്ല.

അതുകൊണ്ട് കരസേന വന്നതുകൊണ്ട് മാത്രം ഈ രക്ഷാദൗത്യം വിജയിച്ചു എന്ന് പറയുന്നത് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. കാരണം എനിക്ക് കിട്ടിയ പിന്തുണ, ഇന്ത്യൻ ആർമിക്ക് കിട്ടിയ പിന്തുണ വലുതായിരുന്നു,’നിങ്ങൾ വിഷ്വൽസിൽ കണ്ടുകാണും, ഡ്രോൺ ഉപയോഗിച്ചിട്ടാണ് ഞങ്ങളുടെ ക്ലൈംബേഴ്സിനെ ഞങ്ങൾ ലെഫ്റ്റ് റൈറ്റ് മൂവ്മെന്റ് നടത്തിക്കൊണ്ടിരുന്നത്.

ഞങ്ങളുടെ ഡ്രോൺ ബാറ്ററി തീർന്ന ശേഷം പറത്തിയ ഡ്രോണുകളെല്ലാം നാട്ടുകാരുടേതായിരുന്നു. അതുകൊണ്ട് ഇതൊരു ജോയിന്റ് റെസ്‌ക്യൂ ഓപ്പറേഷൻസ് ആയിരുന്നു. ആ സ്പെഷ്യലൈസ്ഡ് സ്‌കിൽസ്സ് ആദ്യമായിട്ട് കാണുന്നതുകൊണ്ടാണ് ഇത് കരസേനയുടെ മാത്രം വിജയമായിട്ട് നിങ്ങൾ പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ആ ഭൂപ്രദേശം ഒരു വലിയ വെല്ലുവിളിയായിരുന്നു. പാറകൾ നിറഞ്ഞ പ്രതലമായിരുന്നു. ഞങ്ങൾ വരുന്നതിന് മുൻപ് അവിടെ എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല, അതിൽ എനിക്ക് കമന്റ് പറയാനും പറ്റില്ല.

“കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയായേക്കാം” : ബിജെപി നേതാവ് ഈശ്വരപ്പ

അവിടെ നടന്നതിനെ പറ്റി എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാൻ ആർക്കും സാധിക്കും. ആ ഓപ്പറേഷനിൽ പങ്കെടുത്തവർക്കേ അതിനെ പറ്റി പറയാനാവൂ. വെല്ലുവിളികളിൽ പെട്ടെന്ന് തീരുമാനമെടുത്ത് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ചെയ്തു,

Exit mobile version