ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി കാട്ടുതേനീച്ചയുടെ വരവ്; കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു, നാലു പേർക്ക് പരിക്ക്! സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. 38കാരനായ ചെന്നപ്പാറ വീട്ടിൽ അഭിലാഷ് ആണ് മരിച്ചത്. പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലാണ് സംഭവം. തേനീച്ചയുടെ കുത്തേറ്റ് നാലു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് തേനീച്ചയുടെ കുത്ത് കൂടുതൽ ഏറ്റത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റവരെയും ഇവിടെ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Exit mobile version