കാക്കക്കൂട്ടിൽ കൈയിട്ടു, മുട്ടകൾ പൊട്ടി; കരഞ്ഞ് വിളിച്ച് അമ്മക്കാക്ക, പാഞ്ഞെത്തിയ കാക്കക്കൂട്ടം കുരങ്ങനെ കൊത്തിപ്പറിച്ചു!

മൂവാറ്റുപുഴ: കൈക്കക്കൂട്ടിൽ കൈയിട്ട് മുട്ടകൾ പൊട്ടിച്ച കുരങ്ങനെ കൊത്തിപ്പറിച്ച് കാക്കക്കൂട്ടം. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ മൂവാറ്റുപുഴ നഗരത്തിലെ നെഹ്റു പാർക്കിലാണ് അമ്പരപ്പിക്കുന്ന സംഭവം. പാലത്തിനോടു ചേർന്നുള്ള വാകമരങ്ങളിൽ ചാടിക്കളിച്ചു നടക്കവെയാണ് കുരങ്ങന്റെ കണ്ണിൽ കാക്കക്കൂട് പെട്ടത്. പിന്നീട് കൂട്ടിലേയ്ക്ക് കൈയിട്ടതോടെ മുട്ടകൾ പൊട്ടിപ്പോവുകയായിരുന്നു.

പിടികിട്ടാപ്പുള്ളിയെ ഡൽഹിയിൽ പോയി പൊക്കി പാലാ പോലീസ്! നാട്ടുകാരെ പറ്റിച്ച് അഞ്ചുകോടി രൂപയുമായി കടന്നയാൾ 14 വർഷത്തിന് ശേഷം പിടിയിൽ

ടാക്‌സി സ്റ്റാൻഡിന്റെ മുന്നിലാണ് മുട്ടകൾ വീണു പൊട്ടിയത്. മുട്ട പൊട്ടിയത് കണ്ട് അമ്മക്കാക്ക വേദനയോടെ നിർത്താതെ കരഞ്ഞുവിളിച്ചു. നിമിഷ നേരംകൊണ്ട് നൂറുകണക്കിന് കാക്കകൾ ഒത്തുകടി. ശേഷം പൊടിപൂരമാക്കി. മുട്ടകൾ പൊട്ടിച്ച കുരങ്ങനെ കാക്കക്കൂട്ടം കൊത്തിപ്പറിച്ചു. കാക്കകളുടെ ആക്രമണം കൂടിയതോടെ മരങ്ങളിൽനിന്ന് മരങ്ങളിലേക്കും പാലത്തിന്റെ കൈവരിയിലേക്കുമൊക്കെ കുരങ്ങച്ചാർ പ്രാണനും കൊണ്ട് പാഞ്ഞു. പക്ഷേ, പ്രതികാരദാഹികളായ കാക്കകളും പിന്നാലെ പാഞ്ഞുവന്ന് കൊത്തുകയും ചെയ്തു.

ഏറെ നേരം നീണ്ട പോര് കാണാൻ യാത്രക്കാരും തടിച്ചുകൂടി. ഒടുവിൽ കുരങ്ങനെ കൊത്തിപ്പറിച്ച് കാക്കകൾ നാടുകടത്തുകയും ചെയ്തു. റോഡിന് എതിർവശത്തുള്ള കുട്ടികളുടെ ഉദ്യാനത്തിലേക്കാണ് കുരങ്ങച്ചൻ പ്രാണനും കൊണ്ട് കടന്നത്. കാക്കകളുടെ കുത്തേറ്റ് മേലാകെ വേദനയോടെ ഇരിക്കുന്ന കുരങ്ങനെയും വ്യക്തമായി കാണാം.

Exit mobile version