കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വ്വീസുകള്‍ ശബരിമലയിലേക്ക്

ശബരിമലയില്‍ നാളെയാണ് മണ്ഡലപൂജ. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും.

പത്തനംതിട്ട; വരും ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കൂടുന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ ബസുകള്‍ പമ്പയിലേക്ക് സര്‍വ്വീസ് നടത്തും. ശബരിമലയില്‍ നാളെയാണ് മണ്ഡലപൂജ. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും.

ഉച്ചയ്ക്ക് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും. ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍വ്വം സ്വീകരണം നല്‍കും. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമരച്ചുവട്ടില്‍ ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.

വൈകീട്ട് ആറരയ്ക്ക് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്രാ സമയം മുതല്‍ ദീപാരാധന വരെ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ മലകയറ്റി വിടില്ല. ദീപാരാധനയ്ക്ക് ശേഷമാണ് ദര്‍ശനം. ഘോഷയാത്രയുടെ ഭാഗമായി പമ്പാ മുതല്‍ സന്നിധാനം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version