വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്എസിന്റെ കൂടെ പോയതെന്ന് ടിപി സെന്‍കുമാര്‍; വിവരമില്ലാതിരുന്ന സമയത്താണോ കേരളത്തിന്റെ ഡിജിപിയായതെന്ന് എഎ റഹീം, വീഡിയോ

തിരുവനന്തപുരം: ‘ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെയോ മറ്റോ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.

ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ചര്‍ച്ചയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.

ആര്‍എസ്എസ് പ്രിതിനിധിയായാണ് സെന്‍കുമാര്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നതെന്ന ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ പ്രസ്താവനയ്ക്കായിരുന്നു സെന്‍കുമാറിന്റെ മറുപടി.

‘ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെയോ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളൂ എന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി.

അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് വിവരം വെച്ചത്. നിങ്ങള്‍ക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡിജിപിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഞങ്ങളൊക്കെ ആലോചിക്കുകയാണ് ഈ കേരളം താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നത് ആലോചിച്ച് പോവുകയാണെന്നായിരുന്നു റഹീമിന്റെ മറുപടി.

Exit mobile version