കണ്ണൂര്‍ വിമാനത്താവളത്തില്‍ മൈക്രോവേവില്‍ സ്വര്‍ണ്ണക്കടത്ത്; ദുബായില്‍ നിന്നെത്തിയ യുവാവില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടി.
അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായില്‍ നിന്ന് വന്ന മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രാത്രി 9 മണിയോടുകൂടിയാണ് ഇയാളെ പിടികൂടിയത്.

മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്. ഈ മാസം 9ന് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്.

Exit mobile version