കെആര്‍ ഗൗരിയമ്മയുടെ 30 ലക്ഷത്തിന്റെ ട്രഷറി നിക്ഷേപം സഹോദരി മകള്‍ക്ക്

കൊച്ചി: അന്തരിച്ച കെആര്‍ ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ ഡോ. പിസി ബീനാകുമാരിക്ക്. ഗൗരിയമ്മയെ അവസാനകാലത്ത് പരിചരിച്ചത്, ഇളയ സഹോദരിയുടെ മകളായ ബീനാകുമാരിയാണ്. കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിനാണ്, 102-ാം വയസ്സില്‍ കെആര്‍ ഗൗരിയമ്മ അന്തരിച്ചത്.

30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്. അക്കൗണ്ടില്‍ നോമിനിയുടെ പേര് വെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവിട്ടത്.

ഗൗരിയമ്മയുടെ സ്വത്തിന് ഉടമ ബീനാകുമാരിയാണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ 19 സെന്റ് ഭൂമി, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപം എന്നിവ ബീനാ കുമാരിക്കുള്ളതാണെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read Also:‘സ്റ്റാഫ് റൂമില്‍ കേറി വന്ന സ്റ്റുഡന്റിനെ പോലുണ്ട്’! മമ്മൂട്ടിയുടെ കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോയെ ട്രോളി സോഷ്യല്‍ലോകം

അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു.

കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Exit mobile version