പെണ്‍ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ചതിക്കപ്പെട്ട ദീപു കോടതിയിലേക്ക്

പേരാമ്പ്ര സ്വദേശി ദീപു ആര്‍ ദര്‍ശനാണ് (23) പെണ്‍സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി യുവാവായി മാറിയയാളെ യുവതി വഞ്ചിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി ദീപു ആര്‍ ദര്‍ശനാണ് (23) പെണ്‍സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

രണ്ടുമാസം മുമ്പുവരെ സ്ത്രീയായിരുന്ന ദീപു പെണ്‍ സുഹൃത്തുമായി പ്രണയത്തിലാവുകയും, പെണ്‍ സുഹൃത്തിന്റെ പ്രേരണയില്‍ ലിംഗമാറ്റശസ്ത്രക്രിയയിലൂടെ ആണായി മാറുകയുമായിരുന്നു ദീപു.

എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും ശസ്ത്രക്രിയയ്ക്ക് പ്രേരണ നല്‍കിയില്ലെന്നും പറഞ്ഞ് സുഹൃത്ത് രംഗത്തെത്തി. ഇതോടെയാണ് വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലായതെന്ന് ദീപു ആര്‍ ദര്‍ശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, തനിക്ക് നീതി കിട്ടണമെന്നും, നീതിക്കായി കോടതിയെ സമീപിക്കുമെന്നും ദീപു പറഞ്ഞു.

Exit mobile version