‘അവര്‍ ക്രിമിനലുകളല്ല, കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ്’: കിറ്റെക്‌സ് തൊഴിലാളികളുടെ അക്രമത്തില്‍ സാബു എം ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ അക്രമത്തില്‍ പ്രതികരിച്ച് കിറ്റെക്‌സ് കമ്പനി ചെയര്‍മാന്‍ സാബു എം ജേക്കബ്. കിറ്റെക്‌സിലെ തൊഴിലാളികള്‍ക്കെതിരെ സമാന രീതിയില്‍ മുന്‍പൊന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ കമ്പനി പൂട്ടിക്കാന്‍ ശ്രമിക്കുന്നവരുടേതാണെന്നും സാബു ജേക്കബ് പ്രതികരിച്ചു.

കേരളത്തില്‍ ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുവെന്നും കുറ്റക്കാരെ കണ്ടെത്താന്‍ സിസിടിവി പരിശോധിച്ചുവരികയാണെന്നും സാബു പറഞ്ഞു. വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം മാത്രമാണിത്.

ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് മറ്റു തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. ഒരേ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന തൊഴിലാളികള്‍ രണ്ട് വിഭാഗമായി ചേരി തിരിഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. സെക്യൂരിറ്റി ഇടപെട്ടപ്പോള്‍ അയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പിന്നീട് കൂടുതല്‍ സെക്യൂരിറ്റി വന്നു സൂപ്പര്‍ വൈസേഴ്‌സ് വന്നു. എല്ലാവരെയും ആക്രമിക്കുന്ന സ്ഥിതി വന്നപ്പോ പോലീസിനെ വിളിച്ചു. പോലീസിനെയും അവര്‍ ആക്രമിച്ചു.

Read Also:‘വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു, അവരെ രക്ഷിച്ച് ഞാന്‍ ശിക്ഷിക്കപ്പെട്ടു’: ദിലീപിന്റെ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

‘നാഗാലാന്‍ഡ്, മണിപ്പൂര്‍ ഭാഗത്തുനിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നു. ഇതിനിടെ കരോള്‍ നടത്തിയതിനെ ചൊല്ലി അവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അത് തടയാനെത്തിയ സെക്യൂരിറ്റിയെയും സൂപ്പര്‍വൈസര്‍മാരെയും ആക്രമിച്ചു. തുടര്‍ന്ന് ഞങ്ങള്‍ പോലീസിനെ വിളിച്ചു. പോലീസിനെയും ആക്രമിച്ചു. ആരെയും ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറി. അല്ലാതെ അവര്‍ ക്രിമിനലുകളാണെന്ന് തോന്നുന്നില്ല.

ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപരമാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കമ്പനി പൂട്ടിക്കാന്‍ ശ്രമിക്കുന്നവരാണ്. കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ് ഇതിന് പിന്നില്‍.

കഴിഞ്ഞ എട്ട് പത്ത് വര്‍ഷത്തെ ചരിത്രം പരിശോധിക്കുക. ലഹരി ഉപയോഗിച്ചെന്നോ നാട്ടുകാരെ ഉപയോഗിച്ചെന്നോ ഉള്ള കേസുകളില്ല, പോലീസ് റെക്കോര്‍ഡുകളില്ല. ലഹരി സുലഭമായി ഇവിടെ കിട്ടുന്നുവെന്ന കാര്യം ആരും എന്താണ് ആലോചിക്കാത്തത്. ലഹരി എത്തിക്കാന്‍ കേരളത്തിലെല്ലാ സ്ഥലത്തും സൗകര്യമുണ്ട്. ക്യാമറകള്‍ പരിശോധിക്കുകയാണ്, കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.

Exit mobile version