സംസ്ഥാനത്തെ ‘കുട്ടി’ പ്രസിഡന്റ് രേഷ്മ മറിയം റോയിക്ക് മിന്നുചാര്‍ത്തി ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി

പത്തനംതിട്ട: സംസ്ഥാനത്തെ ‘കുട്ടി’ പ്രസിഡന്റ് രേഷ്മ മറിയം റോയി വിവാഹിതയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വര്‍ഗീസ് ബേബിയാണ് രേഷ്മയ്ക്ക് മിന്നു ചാര്‍ത്തിയത്. വ്യാഴാഴ്ച്ച രാവിലെ 11.30 ന് പൂവന്‍പാറ ശാലേം മര്‍ത്തോമാ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.
കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആണ് രേഷ്മ.

കാണാതായ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ച നിലയില്‍; നന്ദനയുടെ ബാഗ് പെരിയാര്‍ തീരത്ത് നിന്ന് കണ്ടെത്തി, തീരത്തേയ്ക്ക് നടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലും

അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രേഷ്മ വിജയകൊടിപാറിച്ചത്. കോന്നി വിഎന്‍എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മ മത്സര രംഗത്തേയ്ക്ക് ഇറങ്ങിയത്.

തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്തിലാണ് രേഷ്മ ചെങ്കൊടി പാറിപ്പിച്ചത്. നിലവില്‍ സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ഐ ജില്ലാ കമ്മിറ്റി അംഗം, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് രേഷ്മ.

കേരളം മാതൃക: ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമം ലോകത്ത് ശ്രദ്ധിക്കപ്പെട്ടു; ഇന്ത്യയുടെ സംസ്‌കാരം ലോകം കാണുന്നത് കേരളത്തിലൂടെ: പ്രശംസിച്ച് രാഷ്ട്രപതി

ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ്. സിപിഎം കോന്നി ഏരിയാ കമ്മിറ്റിയംഗമാണ് വര്‍ഗീസ് ബേബി. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ്.

Exit mobile version