കുറുക്കൻമൂലയിലെ ജനവാസമേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

വയനാട്: നാട്ടുകാരെ ആശങ്കയിലാഴ്ത്തി വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഇത്തവണ ജനവാസമേഖലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. തെരച്ചിലിനായി വനപാലകർ കാട്ടിലേക്ക് കടന്നിട്ടുണ്ട്. കാൽപ്പാടുകൾക്ക് അധികം പഴക്കമില്ലെന്നും പകൽ സമയത്താണ് കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

കടുവ ഭീതി ഒഴിയാതെ കുറുക്കൻമൂല; തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പ് 

കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ പ്രദേശത്തുള്ളവർ ജോലിക്ക് പോയിട്ടില്ല. പയ്യമ്പള്ളി, കൊയ്‌ലേരി മേഖലകളിൽ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കൻമൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ഇന്നലെ പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തെരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Exit mobile version