ഗവർണർ സമ്മർദങ്ങൾക്ക് വഴങ്ങരുത്, സർക്കാർ ഏറ്റുമുട്ടലിനില്ല: കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആവശ്യമെങ്കിൽ മുഖ്യമന്ത്രി ഗവർണറുമായി ചർച്ച നടത്തും. ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരില്ലെന്നും കോടിയേരി ബാലകൃഷ്ണൻപറഞ്ഞു.

തലവേദന മാറാൻ ‘അടി ചികിത്സ’; ആൾദൈവത്തിന്റെ അടിയേറ്റ് യുവതി മരിച്ചു

‘സമ്മർദങ്ങൾക്ക് താൻ വഴങ്ങിയെന്ന് ഗവർണർ പറയുന്നത് ശരിയല്ലല്ലോ. ഗവർണർ അങ്ങനെ സമ്മർദങ്ങൾക്ക് വഴങ്ങാൻ പാടില്ലല്ലോ. വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ഗവർണർ. വിസിമാരുടെ നിയമനം സംബന്ധിച്ച് ശിപാർശ സമർപ്പിക്കുന്നത് സർക്കാരല്ല, സെർച്ച് കമ്മിറ്റിയാണ്. ഗവർണർ തന്നെ അംഗീകരിച്ച സെർച്ച് കമ്മിറ്റിയാണ്.

ഐകകണ്‌ഠ്യേനയാണ് സെർച്ച് കമ്മിറ്റി പേരു നൽകിയത്. പിന്നീട് അദ്ദേഹത്തിനു വന്നിട്ടുള്ള എന്തോ ഒരു പ്രശ്‌നമായിരിക്കാം. നമുക്ക് അറിയില്ല. ഗവർണർ തന്നെയാണ് വ്യക്തമാക്കേണ്ടത്. ഗവർണറും ഗവൺമെൻറും തമ്മിലുള്ള പ്രശ്‌നങ്ങൾ അവര് തന്നെ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ചാൻസലർ പദവി ഗവൺമെൻറ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഗവർണർ തന്നെ തുടരണം എന്നാണ് നിലപാട്. ഗവർണറുമായി ഏറ്റുമുട്ടാൻ ഉദ്ദേശിക്കുന്നില്ല’- കോടിയേരി പറഞ്ഞു.

Exit mobile version