ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം, അവരുടെ താല്‍പര്യം വനിതാ മതിലാണെന്നും ഉമ്മന്‍ ചാണ്ടി

ഇന്ന് ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തിയിരുന്നു. പാതിവഴിയില്‍ വെച്ച് അവര്‍ക്കും തിരിച്ചിറങ്ങേണ്ടി വന്നു

കോട്ടയം: ശബരിമലയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ താല്‍പര്യം വനിതാ മതിലാണെന്നും ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ഇതിലും വലിയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ലളിതമായി കൈകാര്യം ചെയ്തിട്ടില്ലേ? ഇത് സര്‍ക്കാരിന്റെ വീഴ്ച തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്നും ഭക്തര്‍ക്ക് മുന്നില്‍ പിണറായി വീണ്ടും തോറ്റെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തിയിരുന്നു. പാതിവഴിയില്‍ വെച്ച് അവര്‍ക്കും തിരിച്ചിറങ്ങേണ്ടി വന്നു.

Exit mobile version