ശക്തമായ മഴ; പമ്പ ഡാമിൽ റെഡ് അലേർട്ട്, ശബരിമല തീർത്ഥാടനത്തിന് ഇന്ന് നിരോധനം

പമ്പ: ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് ഇന്ന് നിരോധനം. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം.

ജലനിരപ്പ് കുറയുന്നതിന്റെ അടിസ്ഥാനമാക്കി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും പിന്നീട് ദർശനത്തിന് വഴി ഒരുക്കുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു.ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവ ഭക്തർ അതാത് സ്ഥലങ്ങളിൽ തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

നിലവിൽ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റർ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്.

Exit mobile version