കല്ലുമ്മക്കായയില്‍ നഷ്ടം, ആ സ്ഥാനത്ത് കടല്‍പ്പായല്‍ കൃഷി ഇറക്കി; കടം കയറിയ കര്‍ഷകര്‍ക്ക് ഇപ്പോള്‍ വരുമാനം ലക്ഷങ്ങള്‍, വിജയഗാഥ

കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പുതിയ കൃഷി.

കോഴിക്കോട്: ആദ്യം കൃഷി കല്ലുമ്മക്കായ ആയിരുന്നു. പക്ഷേ ചിലവ് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇപ്പോള്‍ ലക്ഷങ്ങളാണ് വരുമാനം. മറ്റൊന്നുമല്ല കൃഷിയുടെ ഭാവം അങ്ങ് മാറ്റി. കല്ലുമ്മക്കായയുടെ സ്ഥാനത്ത് കടല്‍പ്പായലാണ് ഇപ്പോള്‍ കൃഷി. കടം കയറി വിഷമിച്ച് നടന്ന കര്‍ഷകര്‍ക്കിപ്പോള്‍ ലക്ഷങ്ങളാണ് വരുമാനം. ഇതോടെ പുതിയ പ്രതീക്ഷകളാണ് തുറന്നു വരുന്നത്.

കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പുതിയ കൃഷി. കല്ലുമ്മക്കായ കൃഷി നഷ്ടത്തിലായതോടെ ഇനിയെന്ത് എന്ന ആശങ്കയിലായിരുന്നു ഇവര്‍. നൂറുകണക്കിന് കര്‍ഷകരാണ് ജീവിതം വഴിമുട്ടി കിടന്നത്. അതിന ആശ്വാസം പകര്‍ന്നായിരുന്നു സെന്‍ട്രല്‍ മറീന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ കൃഷി നടത്താന്‍ വഴി പറഞ്#ു കൊടുത്തത്.

കവ്വായി കായലിന്റെ കൈവഴിയായ ഓരി പുഴയിലാണ് പായല്‍ കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. കടല്‍ പായലില്‍ നിന്നു വേര്‍തിരിക്കുന്ന ക്യാരാഗീനന്‍ ടൂത്ത്‌പേസ്റ്റ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വിവിധ ഔഷധങ്ങള്‍, ഐസ്‌ക്രീം, ജെല്ലി, ലഘു പാനിയങ്ങള്‍ എന്നിവയിലെല്ലാം ഉപയോഗിക്കുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പായല്‍ പറിച്ച് ഉണക്കിയെടുത്ത് ക്യാരാഗീനന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്‌കൃത ക്യാരാഗീനന് ഒരു കിലോഗ്രാമിന് മൂന്നുലക്ഷത്തിന് മുകളിലാണ് വില. ഉപ്പു നിറഞ്ഞ പുഴയിലും കായലുകളിലും വ്യാപകമായി കടല്‍ പായല്‍ കൃഷി ചെയ്യാം. 45 ദിവസം മുതല്‍ 60 ദിവസം വരെയാണ് ഇതിന്റെ വളര്‍ച്ച. വേഗത്തില്‍ വിളവു ലഭിക്കുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു പ്രാവശ്യം വിത്തിട്ടാല്‍ മൂന്നുവട്ടം വിളവെടുക്കാം.

Exit mobile version